മാനനഷ്ട കേസ് ഫയല്‍ ചെയ്തു
തൊടുപുഴ: മുന്‍ നഗരസഭ ചെയര്‍മാനും മുസ്ലിം ലീഗ് നേതാവുമായ എ എം ഹാരിദിനെ അപകീര്‍ത്തിപ്പെടുത്തുന്നതിനായി കാരിക്കോട് ഉണ്ടപ്ലാവിലും പരിസര പ്രദേശങ്ങളിലും ഫ്ളക്സ് ബോര്‍ഡുകള്‍ സ്ഥാപിച്ചതിനെതിരെ നഗരസഭ കൗണ്‍സിലര്‍ കൂടിയായ ഹാരിദ് നല്കിയ മാനനഷ്ട കേസ് തൊടുപുഴ മുനിസിഫ് കോടതി ഫയലില്‍ സ്വീകരിച്ചു. അഡ്വ. എ എം വിജയന് മുഖേനയാണ് ഹാരിദ് കേസ് ഫയല്‍ ചെയ്തത്.
എ.എം ഹാരിദിന്റെ ചിത്രം ആലേഖനം ചെയ്ത ഫ്ളക്സ് ബോര്‍ഡില്‍ അപകീര്‍ത്തിപ്പെടുത്തുന്ന ചിത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. രാഷ്ട്രീയ വിരോധം തീര്‍ക്കുന്നതിനും വ്യക്തി ഹത്യ നടത്തുന്നതിനും വേണ്ടി നടത്തിയ പ്രവര്‍ത്തനത്തിനെതിരെയാണ് മാനനഷ്ട കേസ് ഫയല്‍ ചെയ്തിരിക്കുന്നത്. നഗരസഭ ചെയര്‍മാനായിരിക്കെ ഓഫീസ് നവീകരണവുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ക്ക് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ എ എം ഹാരിദ് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഇക്കാര്യം വിജിലന്‍സിനെ കൊണ്ട് അന്വേഷിപ്പിക്കുവാന്‍ കൗണ്‍സില്‍ ഐക്യകണ്ഠ്യേന തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."