HOME
DETAILS

മലയാളത്തിലൊഴുകിയ പ്രവാചകാനുരാഗം

  
backup
November 01 2020 | 00:11 AM

36467845616-2020-nov-1

പുരുഷാകൃതി പൂണ്ട ദൈവമോ...
നരദിവ്യാകൃതി പൂണ്ട ധര്‍മമോ...
പരമേശ പവിത്ര പുത്രനോ...
കരുണാവാന്‍ നബി മുത്തു രത്നമോ...
(അനുകമ്പാദശകം-
ശ്രീനാരായണ ഗുരു)

പ്രവാചകനായ മുഹമ്മദ് നബി തിരുമേനിയെ കുറിച്ച് നിരവധി കീര്‍ത്തനങ്ങള്‍ ഇന്ത്യന്‍ ഭാഷയിലുണ്ടായിട്ടുണ്ട്. പേര്‍ഷ്യയിലും ഉറുദുവിലുമാണ് കൂടുതല്‍ കീര്‍ത്തനങ്ങളുണ്ടായത്. 1857 ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ശേഷമാണ് മതമൈത്രിയുടെ സന്ദേശം എന്ന നിലക്ക് ഇത്തരം കവിതകള്‍ ധാരാളം ഭാരതത്തിലുണ്ടായത്. പ്രവാചകന്റെ സമകാലികനായ ഹസാനിബ്‌നു സാബിത് നബി കീര്‍ത്തനങ്ങളേറെ രചിച്ചിട്ടുണ്ട്. ഹിജ്‌റ ഏഴാം ശതകത്തില്‍ ജീവിച്ച ഇമാം ബൂസൂരിയുടെ ബുര്‍ദയടക്കം നബികീര്‍ത്തനങ്ങള്‍ അനവധി.
മലയാള കവികളില്‍ ജാതിക്കതീതമായി പ്രവാചക കീര്‍ത്തനം സന്നിവേശിപ്പിച്ച അനുഗ്രഹീതര്‍ ഏറെയാണ്. യൂസുഫലി കേച്ചേരി, പൊന്‍കുന്നം സെയ്ത് മുഹമ്മദ്, പി. ഉബൈദ്, പി.ടി അബ്ദുറഹ്മാന്‍ തുടങ്ങിയവര്‍ മാത്രമല്ല, ബഹുമുഖ കവികളും അമുസ്‌ലിംകളും സാമൂഹിക പരിഷ്‌കര്‍ത്താക്കളുമായ ശ്രീനാരായണ ഗുരു, വള്ളത്തോള്‍ നാരായണ മേനോന്‍, ജി. ശങ്കരക്കുറുപ്പ്, പന്മന രാമചന്ദ്രന്‍ നായര്‍, പാലാ നാരായണന്‍, കല്‍പ്പറ്റ നാരായണന്‍ തുടങ്ങി നിരവധി കവികള്‍ പ്രവാചക ജീവിതത്തിലെ ഓരോ സംഭവങ്ങളും ജീവിത രീതിയും മലയാളത്തിലേക്കു പകര്‍ത്തിയവരാണ്.
മലയാളത്തില്‍ നവോത്ഥാന നായകന്‍ എന്ന് വിശേഷിക്കപ്പെട്ട ശ്രീനാരായണ ഗുരുവില്‍ നിന്നാണ് ഇതാരംഭിക്കുന്നത്. ലോകത്ത് വന്നുപോയ മത നേതാക്കളില്‍ ശ്രീനാരായണ ഗുരുവിനെ ഏറ്റവും കൂടുതല്‍ സ്വാധീനിച്ചത് പ്രവാചകന്‍ മുഹമ്മദ് നബിയാണ്. കരുണാവാന്‍ നബി മുത്തു രത്നമോ... എന്നാണ് അനുകമ്പാദശകത്തില്‍ നബിയെക്കുറിച്ച് നാരായാണഗുരു പറയുന്നത്.

വള്ളത്തോളിന്റെ
പ്രവാചക കവിതകള്‍

ചിരപ്രവൃദ്ധമാം തമസകറ്റുവാന്‍
ധരയിലേക്കീശന്‍
നിയോഗിച്ച സൂര്യന്‍...

മുഹമ്മദ് നബിയെപ്പറ്റി ഏറ്റവും കൂടുതല്‍ കവിതകളെഴുതിയ മലയാള കവിയാണ് മഹാകവി വള്ളത്തോള്‍ നാരായണ മേനോന്‍. വള്ളത്തോളിന്റെ എന്റെ ഗുരുനാഥന്‍.. എന്ന കവിതയില്‍ മഹാത്മാഗാന്ധിയെക്കുറിച്ച് പറയുന്നുണ്ട്. ലോകത്തെ എല്ലാ മഹത്‌വ്യക്തികളുടെയും ഓരോ ഗുണങ്ങള്‍ മഹാത്മാഗാന്ധിയില്‍ ഒത്തു ചേരുന്നുണ്ടെന്ന് പറയുന്നുണ്ട്. ഇതില്‍ മുഹമ്മദിന്‍ സ്ഥൈര്യവും എന്നു പറയുന്നത്, പ്രവാചകന്റെ സ്ഥൈര്യമാണ് മഹാത്മാ ഗാന്ധിയില്‍ അദ്ദേഹം കാണുന്ന ഗുണം.
വള്ളത്തോളിന്റെ അല്ലാഹ്, ജാതകം തിരുത്തി, പാംസു സ്‌നാനം എന്നീ മൂന്ന് കവിതകളും പ്രവാചകന്റെ ജീവിതവുമായി ബന്ധപ്പെട്ടുളളതാണ്. മുഹമ്മദ് നബി മക്കയില്‍നിന്ന് മദീനയിലേക്ക് പോകുമ്പോള്‍ വഴിക്കുവച്ച് നടന്ന സംഭവത്തെയാണ് അല്ലാഹ് എന്ന കവിതയില്‍ വളളത്തോള്‍ വിവരിക്കുന്നത്. ഇതില്‍ ഒരു സൂര്യനായിട്ടാണ് നബിയെ അദ്ദേഹം അവതരിപ്പിക്കുന്നത്.
ഇസ്‌ലാം മതം പ്രചരിപ്പിക്കുവാനായി മുഹമ്മദ് നബി മക്കയില്‍ നിന്ന് മദീനയിലേക്ക് യാത്ര പോകുന്ന സമയത്ത് വഴിയില്‍ എത്തിയ ഖുറൈശി വീരന്‍:

മുഹമ്മദിന്റെ തൃക്കഴുത്തുവെട്ടണം
മഹാമതത്തിന്റെ മുരടറുക്കണം

എന്ന് പറഞ്ഞുകൊണ്ട് നബിയെ തന്റെ വാളിന് ഇരയാക്കാന്‍ തുനിഞ്ഞു. എന്നിട്ട് ഖുറൈശി നബിയോട് പറയുകയാണ്:

ഇതാ നിന്‍വാള്‍ താന്‍
നിന്‍ നിണം കുടിക്കയായി
ഇതില്‍ നിന്ന് നിന്നെ
എവന്‍ സംരക്ഷിക്കും

അപ്പോള്‍ നബിയുടെ മറുപടി ചെറിയ വാക്കുമാത്രമായിരുന്നുവെന്നാണ് കവി പറയുന്നത്. അതിങ്ങനെ:

ഗുരുവധ ക്രിയയ്ക്കുഴറി
നില്‍ക്കുമാക്കരാളനും കൈവാള്‍
വഴുതിപ്പോംവണ്ണം
അതിസ്നിഗ്ധ ഭക്തിരസമൊഴിക്കിനി-
ഷ്പതിച്ചത'ല്ലാഹെ'ന്നൊരു ചെറുപദം

അല്ലാഹ് എന്ന ചെറുപദത്തില്‍ ആ വാള്‍ ഖുറൈശിയുടെ കൈയ്യില്‍ നിന്ന് വഴുതി വീണുപോയി എന്ന് പറഞ്ഞാണ് വള്ളത്തോള്‍ കവിത അവസാനിപ്പിക്കുന്നത്.
ജാതകം തിരുത്തി എന്ന വള്ളത്തോളിന്റെ കവിത വളരെ പ്രസിദ്ധമാണ്. മതപ്രബോധനത്തിന്റെ ആരംഭത്തില്‍ നബിയെ വധിക്കാനെത്തുന്ന ഖുറൈശി വീരനായ ഉമര്‍ ഒടുവില്‍ പ്രവാചകന്റെ ഏറ്റവും വിനീത ശിഷ്യനായി മാറുന്ന കഥയാണ് കവി വിവരിക്കുന്നത്. ഉമറിന്റെ ജീവിത ജാതകം തന്നെ തിരുത്തുന്ന ആ മഹാസംഭവമാണ് കവി വിവരിക്കുന്നത്. നബിയെ മരുഭൂമിയിലെ തണല്‍ വൃക്ഷമായാണ് വള്ളത്തോള്‍ ഈ കവിതയില്‍ വാഴ്ത്തുന്ന്. പാന്ഥരായി വരുന്നവര്‍ക്ക് ഉത്തമ വിശ്രമത്തിനാണ് ഈ തണല്‍ വൃക്ഷം. ഇത് ചെവികൊള്ളാതെ ഉമര്‍ തന്റെ വാള്‍ വീശുകയാണ്. എന്നാല്‍ ഉമറിന്റെ സഹോദരി ഫാത്തിമ വാളിന്റെ വീശല്‍ ഏറ്റുവാങ്ങാന്‍ തയ്യാറായി:

പ്രാണം പോയാലും ഇസ്‌ലാംമതമിത്
വെടിയാന്‍ ഞങ്ങളെന്നാള്‍
മണിപ്പൊന്‍ വീണക്കൊക്കും-
സ്വരത്തൊടവള്‍

ഉമറിന്റെ ജാതകം തിരുത്താന്‍ നബിയുടെ സന്ദേശംകൊണ്ട് സാധ്യമായെന്നാണ് കവി വിവരിക്കുന്നത്. പ്രവാചകന്റെ സന്ദേശങ്ങളില്‍ ഏറ്റവും പ്രധാനമായി വള്ളത്തോള്‍ കാണുന്നത്, വിഗ്രഹാരാധനയെ എതിര്‍ത്തതും ദൈവം പരമശക്തനാണെന്ന വാദവുമാണ്. 'യാ റബ്ബുല്‍ ആലമീന്‍' എല്ലാവരുടേയും രക്ഷിതാവാണ് എന്നാണ് പറയുന്നത്. ഇവ രണ്ടുമാണ് വള്ളത്തോളിനെ പ്രവാചകനിലേക്ക് ആകര്‍ഷിപ്പിച്ചത്. പാംസ സ്‌നാനം എന്ന കവിതയില്‍ പ്രവാചകന്റെ ദേഹത്തേക്ക് മണ്ണുവാരി എറിഞ്ഞ സംഭവത്തെയാണ് വിവരിക്കുന്നത്:

മണ്ണില്‍ കുളിച്ചൊരു ഗജം കണക്കെ
മന്ദം നടന്ന് ഗൃഹത്തിലെത്തി

മണ്ണ് വാരിയെറിഞ്ഞിട്ടും കൂസലില്ലാതെ പോകുന്ന പ്രവാചകനോട് മകള്‍ ചോദിക്കുന്നുണ്ട്. അപ്പോള്‍ പ്രവാചകന്റെ മറുപടി:

നിന്‍ അച്ഛനെ
കാത്തരുളാതിരിക്കില്ലല്ലാഹു..
കരയാതെ കുഞ്ഞേ..
എന്ന് പറഞ്ഞാണ് പ്രവാചകന്‍ മകളെ ആശ്വസിപ്പിക്കുന്നത്. വള്ളത്തോളിന്റെ മറ്റുകവിതകളിലും ഇസ്‌ലാമിനോടുളള ആദരവും നബിചര്യയോടുള്ള ബഹുമാനവും കാണാന്‍ സാധിക്കും.

ദിവ്യ പുഷ്പം

ജി. ശങ്കരക്കുറുപ്പിന്റെ ദിവ്യ പുഷ്പം എന്ന കവിതയില്‍ ഇസ്ലാമിന്റെ പ്രാരംഭവും പ്രവാചകന്റെ മഹത്വവുമാണ് വിവരിക്കുന്നത്. മലര്, പുഷ്പം തുടങ്ങിയവയോടാണ് നബിയെ കവി സാദൃശ്യപ്പെടുത്തുന്നത്. അന്തരീക്ഷത്തിലുള്ള പ്രഭ ഏതോ ദിവ്യ പനിനീരിന്റെ സുഗന്ധമാണെന്ന് പറഞ്ഞാണ് കവിത തുടങ്ങുന്നത്.
പി. കുഞ്ഞിരാമന്‍ നായരുടെ മരുഭൂമിയിലെ ചന്ദ്രോദയം, പാലാ നാരായണന്‍ നായരുടെ മുഹമ്മദ് നബി, പണ്ഡിറ്റ് കെ.പി കറുപ്പന്റെ നബി അവതാരം തുടങ്ങിയ കവിതകളിലും പ്രവാചക സ്‌നേഹമാണ് വിവരിക്കുന്നത്. പ്രവാചകന്റെ മരണം കവി പണ്ഡിറ്റ് കറുപ്പന്‍ പരാമര്‍ശിക്കുന്നതിങ്ങിനെ:

ജാതന്മാര്‍ക്കുണ്ടല്ലോ മൃത്യു,
മുഹമ്മദും
ജാതനാണാവഴിക്കന്തമേറ്റു.

പ്രവാചകനായ മുഹമ്മദ് നബിക്കുപോലും മരണത്തെ പുല്‍കേണ്ടിവന്നുവെന്ന് കവി പറയുന്നു. എല്ലാ പ്രവാചകന്മാരും കാലയവനികക്കുള്ളില്‍ മറഞ്ഞിട്ടുണ്ട്. ഭൂമിയില്‍ ജനിച്ചാല്‍ മരണം നിശ്ചയമാണല്ലോയെന്ന് കവി സമാധാനിക്കുന്നു.

കനിവിന്റെ ഉറവ

പന്മന രാമചന്ദ്രന്‍ നായരുടെ മുഹമ്മദ് നബിയെക്കുറിച്ചെഴുതിയ കവിതയാണ് കനിവിന്റെ ഉറവ. പ്രവാചകന്‍ അനാഥസംരക്ഷണത്തിന് കല്‍പ്പിച്ചിരുന്ന മഹത്വമാണ് കവിതയില്‍ പരാമര്‍ശിക്കുന്നത്. പെരുന്നാള്‍ ദിവസം പള്ളിയിലേക്ക് പുറപ്പെട്ട മുഹമ്മദ് നബി വഴിയില്‍ ഒറ്റയ്ക്ക് ഒരു കുട്ടി കരഞ്ഞുകൊണ്ടു നില്‍ക്കുന്നത് കാണുന്നു. എന്തിനാണ് നീ കരയുന്നത് എന്നു ചോദിച്ചപ്പോള്‍ കുട്ടി പറയുന്നു: നബിയെ എതിര്‍ത്ത പോരില്‍ എന്റെ പിതാവ് മരിച്ചു. അനാഥനെ സംരക്ഷിക്കുക എന്ന ദര്‍ശനം നബിയില്‍ നിന്നുണ്ടാവുന്നു. ആ കുഞ്ഞിനെ സഹധര്‍മിണിയെ ഏല്‍പ്പിച്ച് പ്രവാചകന്‍ പറയുന്നത് കവി വിവരിക്കുന്നത് ഇങ്ങനെ:

പുത്രനൊന്നിതാ...
തരുന്നിന്നു ഞാന്‍ നിനക്കായിട്ട്
ആ മനം കുളിര്‍ത്തെന്നാല്‍
എനിക്ക് പെരുന്നാളായി...

ഈ അനാഥന്റെ സന്തോഷമാണ് തന്റെ പെരുന്നാളെന്ന് പ്രവാചകന്‍ ലോകത്തോട് പറയുന്നതായി കവി വിവരിക്കുന്നു.
പ്രവാചക ദര്‍ശനങ്ങള്‍ നിറഞ്ഞ കവിതകള്‍ ഇവിടെ അവസാനിക്കുന്നില്ല. കാരുണ്യത്തിന്റെയും ശാന്തിയുടേയും ദൂതനായ പ്രവാചക സ്മരണകള്‍ സ്വയം പ്രചോദിപ്പിക്കുന്നുവെന്നുകൂടിയാണ് കവികള്‍ നമുക്ക് ബോധ്യപ്പെടുത്തി തരുന്നത്.

തയ്യാറാക്കിയത്:
അശ്‌റഫ് കൊണ്ടോട്ടി



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago