ജീവനസ്പന്ദങ്ങള്‍
വന്ദ്യ വയോധിക പോല്‍ വാസരം തളരുന്നൂ,
സുന്ദര സന്ധ്യാവേദി മൂകമായ്, നിശ്ശൂന്യമായ്.
നൂപുര നിര്‍ഝരികള്‍ ഇടറിക്കൊഴിയുന്നു,
ദീപികാജാലം കാണ്‍കെ,
തെന്നലിന്‍ നടനവും.
ഇരവിന്‍ യവനിക വിലോലം പൊഴിഞ്ഞുവോ,
ഇരുളും മനം പോലെ ഗഗനം ഘനശ്യാമം.
സ്‌നിഗ്ധ വേണിയില്‍ ചാര്‍ത്തും താരമാല്യം തലോടി,
മുഗ്ദമാമേതോ നഷ്ടസ്മൃതിയായ് തൈപ്പെണ്‍കൊടി.
അന്നേരം വൃദ്ധസദനത്തിന്റെ ചിത്രാങ്കണം
മുന്നമേ കോരിത്തരിച്ചാരൊക്കെ വരുന്നുവോ?
അങ്കണത്തിന്നോരത്ത് വാഹനാരവം കേള്‍ക്കേ,
തേന്‍കണം നുകര്‍ന്നപോല്‍ തെളിവൂ വൃദ്ധാസ്യങ്ങള്‍.
തന്‍ മക്കളാഗതരായ് തന്നെപ്പുണര്‍ന്നു തീര്‍ക്കും
തൂമലര്‍ വസന്തത്തിന്‍ കിനാവില്‍ തുടിപ്പവര്‍.
വേറാരോ വൃദ്ധസദനത്തിന്റെ ഒതുക്കുകള്‍
കേറവേ, തിരികെട്ട വിളക്കായ് മുഖാംബുജം.
ആഷാഢ വാനം തൂകും തരളവര്‍ഷം പോലെ,
വിഷാദച്ഛവി കവിള്‍ത്തടത്തില്‍ നേത്രാംബുക്കള്‍.
അമ്മത്തൊട്ടിലില്‍, ദീപ്ത ഭാവിയാലുപേക്ഷിക്കും
ചിമ്മിക്കണ്‍ തുറക്കുന്ന പൈതലിന്‍ ദൈന്യം പോലെ,
പീടികത്തിണ്ണയിലെ, യീര്‍പ്പത്തില്‍ മരയ്ക്കുന്ന മൂടുന്ന
പിഞ്ഞിക്കീറും പുതപ്പില്‍, കൂരിരുളില്‍
ശയിക്കുന്നൊരു വൃദ്ധന്‍,
മുഷിഞ്ഞു കീറിപ്പോയ, അയിത്തം കല്‍പിക്കുന്നൊരുടുപ്പില്‍, നെറികേടില്‍.
പുലരിപ്പൊന്‍ നാളങ്ങള്‍ വീശുമ്പോള്‍ നിരത്തിലായ്,
കാലത്തിന്‍ കരുണക്കായ്, ഭിക്ഷാര്‍ഥിയൊരു വൃദ്ധ.
ഒടുങ്ങാപ്പശിയാലേ, വിസര്‍ജ്യം പോലും തിന്ന്,
ഒടുങ്ങിച്ചാരമാവാന്‍, കാത്തിരിപ്പൊരു ഭ്രാന്തന്‍.
കിഴവന്‍, കിഴവനെന്നാമോദം ഘോഷിച്ചുകൊ-
ണ്ടഴലില്‍ മുക്കിപ്പിടിപ്പാണല്ലോ സമൂഹവും.
യുവത്വത്തുടിപ്പാണു, മാറ്റത്തിന്‍ ശലാകക-
ളുര്‍വിയില്‍, മന്ത്രിക്കുന്നു പുരുഷാന്തരങ്ങളും.
'നര' വിവേകത്തിന്റെ ലക്ഷണം, പ്രായമേറും
നരന്മാരനുഭവച്ചൂളയെ ജയിച്ചവര്‍.
കാലത്തെ വന്നു ജീവസ്മരണ പുതുക്കുവോര്‍,
മാലോകര്‍ പ്രകീര്‍ത്തിക്കും വന്ദ്യവയോജനങ്ങള്‍.
നാളത്തെ സുരഭില പുലരിപ്പ്രതീക്ഷകള്‍
ആളുവാന്‍, ദീപ്തമാവാന്‍, 'നര'യെപ്പൂജിക്ക നാം.
പന്തങ്ങള്‍, വയോജനം, ജീവനപ്രതീകങ്ങള്‍.
സ്പന്ദനങ്ങള്‍ മഹാവിശ്വ ശ്രീകരശ്രീപദങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."