HOME
DETAILS
MAL
പീഡനക്കേസ് കെട്ടിച്ചമച്ചതെന്ന്
backup
May 15 2017 | 23:05 PM
പെരിന്തല്‍മണ്ണ: മൂര്‍ക്കനാട് വെങ്ങാട് കാഞ്ഞീരങ്ങാടന്‍ ഇബ്രാഹീനെ വ്യാജ പീഡനകേസ് കെട്ടിചമച്ച് പൊലിസ് അറസ്റ്റ് ചെയ്തതിനെതിരേ നാട്ടുകാര്‍ രംഗത്ത്. കേസില്‍ പീഡനത്തിനിരയായി എന്ന് പറയുന്ന സ്ത്രീയും ക്വോര്‍ട്ടേഴ്സ് ഉടമയും ചേര്‍ന്ന് നടത്തിയ ഗൂഢാലോചനയാണ് അറസ്റ്റിന് കാരണം.
സംഭവം നടന്നെന്ന് ആരോപിക്കപ്പെട്ട സമയം ഇയാള്‍ കുടംബത്തോടൊപ്പമുണ്ടായിരുന്നുവെന്ന് കുടുംബവും നാട്ടുകാരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. കൊളത്തൂര്‍ എസ്.ഐ വിഷ്ണുവിന്റെ നേതൃത്വത്തിലുള്ള സംഘം ഭീഷണിയും ദേഹോപദ്രവും ഏല്‍പ്പിച്ച് കുറ്റം സമമതിപ്പിക്കുകയായിരുന്നുവെന്ന്്് ആക്ഷേപമുണ്ടെന്നും ജനകീയ കൂട്ടായ്മ നേതാക്കളായ വാസുദേവന്‍, ഹംസ കൊടക്കാട്ടുപറമ്പില്, അബ്ദുല്‍ കരീം, മൊയ്തീന് പുത്തന്‍പുരയില്‍, അബൂബക്കര്‍ സിദ്ദീഖ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."