HOME
DETAILS
MAL
മെഡിക്കല്‍ കോളജ് വാര്‍ഡുകളില്‍ മോഷണം വ്യാപകം
backup
July 26 2016 | 00:07 AM
ആര്‍പ്പൂക്കര: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ വാര്‍ഡുകളില്‍ മോഷണം ശക്തമാകുന്നു. വിവിധ വാര്‍ഡുകളില്‍ നിന്ന് രണ്ട് പണം അടങ്ങി പേഴ്സും മൊബൈല്‍ ഫോണുമാണ് നഷ്ടപ്പെട്ടത്.
പിറവം സ്വദേശിനി ഗോപാലന്റെ ഭാര്യ സന്താനവല്ലി, ചങ്ങനാശ്ശേരി വൈക്കത്തുശേരി കുമാരന്റെ ഭാര്യ രാധാമണി എന്നിവരുടെ പേഴ്സും പത്തനംതിട്ട സ്വദേശിനി മിനിയുടെ ഫോണുമാണ് നഷ്ടപ്പെട്ടത്. ഇവരുടെ ഭര്ത്താക്കന്മാരുടെ ചികില്‍സയുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളജില്‍ കഴിയുന്നതിനിടെയാണ് സംഭവം.
ഒരിടവേളയ്ക്കുശേഷം മോഷ്ടാക്കളുടെ ശല്യം വാര്‍ഡിനുള്ളില്‍ ശക്തിപ്പെട്ടിരിക്കുകയാണ്. ഗാന്ധിനഗര്‍ പോലിസിന്റെ രാപകല്‍ വ്യത്യാസമില്ലാത്ത ഇടപെടല്‍ മൂലം മോഷണം കുറഞ്ഞിരുന്നു.
പൊലിസ് പട്രോളിങും വാര്‍ഡുകള്‍ തോറുമുള്ള സന്ദര്‍ശനവും ശക്തിപ്പെടുത്താന്‍ രോഗികളും കൂട്ടിരുപ്പുകാരും ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."