HOME
DETAILS

സംവരണക്കാര്യത്തില്‍ നിലപാട് കടുപ്പിക്കും: ലീഗ് നിര്‍ണായക യോഗം ഇന്ന്

  
backup
November 01 2020 | 02:11 AM

%e0%b4%b8%e0%b4%82%e0%b4%b5%e0%b4%b0%e0%b4%a3%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a8%e0%b4%bf%e0%b4%b2

 


എ.കെ ഫസലുറഹ്മാന്‍
മലപ്പുറം: സാമ്പത്തിക സംവരണം നടപ്പാക്കിയ സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ മുസ്‌ലിം ലീഗിന്റെ സംസ്ഥാന പ്രവര്‍ത്തക സമിതി യോഗം ഇന്ന് മലപ്പുറത്ത്. സ്വര്‍ണക്കടത്ത്, കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് തുടങ്ങിയ രാഷ്ട്രീയ സാഹചര്യങ്ങളും വിലയിരുത്തുന്ന യോഗം നിര്‍ണായകമാണ്. വിവിധ വിഷയങ്ങളില്‍ മുസ്‌ലിം ലീഗ് എടുക്കുന്ന തീരുമാനം ആസന്നമായ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിലും നിര്‍ണായകമാണ്.
മലപ്പുറം ലീഗ് ഓഫിസില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് യോഗം. നേരിട്ട് പങ്കെടുക്കാന്‍ അസൗകര്യമുള്ള പ്രവര്‍ത്തക സമിതി അംഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയും യോഗത്തില്‍ പങ്കെടുക്കും.

സംവരണത്തില്‍
നിയമനടപടിക്ക്..?
സംസ്ഥാനത്തെ പിന്നോക്ക, ദളിത്, മുസ്‌ലിം വിഭാഗങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ ഭരണഘടനാപരമായ അവകാശങ്ങളും അവസരങ്ങളും ഇല്ലാതാക്കുന്ന മുന്നോക്ക സംവരണത്തിനെതിരേയുള്ള പോരാട്ടത്തില്‍ അല്‍പം പോലും പിന്നോട്ടുപോകേണ്ടതില്ല എന്നാണ് മുസ്‌ലിംലീഗിന്റെ നേതൃതലത്തിലുള്ള ധാരണ. തദ്ദേശ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി വിളിച്ചുചേര്‍ത്ത യോഗത്തിലും സംവരണ വിഷയം ചര്‍ച്ച ചെയ്യുന്നതും വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്താണ്. സംവരണ വിഷയത്തില്‍ കോണ്‍ഗ്രസ് വ്യത്യസ്തമായ നിലപാട് സ്വീകരിച്ച പശ്ചാത്തലത്തില്‍ പരസ്പരമുള്ള കുറ്റപ്പെടുത്തല്‍ ഒഴിവാക്കാന്‍ കഴിഞ്ഞ ദിവസം ഇരുപാര്‍ട്ടി നേതാക്കളും തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണയായിരുന്നു. സാമ്പത്തിക സംവരണ ബില്‍ ലോക്‌സഭയില്‍ വന്ന സമയത്ത് ശക്തമായ നിലപാടെടുത്ത പാര്‍ട്ടി പിന്നീട് ഇക്കാര്യത്തില്‍ വേണ്ട ഇടപെടല്‍ നടത്തിയില്ലെന്ന നേതൃനിരയിലുള്ള പ്രമുഖര്‍ക്ക് തന്നെ അഭിപ്രായമുണ്ട്.
സംവരണ അട്ടമറിക്കെതിരേ രാഷ്ട്രീയ പോരാട്ടത്തേക്കാള്‍ ഉപരി നിയമ പോരാട്ടം നടത്താന്‍ പാര്‍ട്ടിയിലെ ഒരുവിഭാഗം നിര്‍ദേശിച്ചിട്ടുണ്ട്. നിലവിലെ സംവരണ നഷ്ടം വിലയിരുത്തി മുസ്‌ലിംലീഗ് നേരിട്ടോ അല്ലാതെയോ കോടതിയെ സമീപിക്കാനാണ് ആലോചന. ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്ന കാര്യത്തില്‍ ഇന്നത്തെ യോഗം തീരുമാനമെടുത്തേക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോയമ്പത്തൂരില്‍ കാറില്‍ ലോറി ഇടിച്ച് അപകടം; രണ്ട് മാസം പ്രായമായ കുഞ്ഞുള്‍പ്പെടെ 3 മലയാളികള്‍ക്ക് ദാരുണാന്ത്യം

National
  •  4 minutes ago
No Image

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ്: മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്, 5 ഇടത്ത് ഓറഞ്ച് അലര്‍ട്ട്

Kerala
  •  an hour ago
No Image

ജനൽ കട്ടില ദേഹത്തേക്ക് മറിഞ്ഞ് ഒന്നര വയസുകാരൻ മരിച്ചു

Kerala
  •  an hour ago
No Image

കേരളവും തമിഴ്‌നാടും സഹകരണ ഫെഡറലിസത്തിന്റെ യഥാര്‍ഥ ദൃഷ്ടാന്തമെന്ന് പിണറായി; തന്തൈ പെരിയാര്‍ സ്മാരകം നാടിന് സമര്‍പ്പിച്ചു

Kerala
  •  2 hours ago
No Image

ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ രാഹുല്‍ ഗാന്ധി 

National
  •  2 hours ago
No Image

ദിലീപിന്റെ ദര്‍ശനം ഗൗരവതരം; ഭക്തരെ തടയാന്‍ അധികാരം നല്‍കിയതാര്? ; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

Kerala
  •  3 hours ago
No Image

യു.പിയില്‍ വീണ്ടും ബുള്‍ഡോസര്‍; സംഭലില്‍ വീടുകളും കെട്ടിടങ്ങളും പൊളിച്ചു നീക്കുന്നു, അനഃധികൃതമെന്ന് വിശദീകരണം 

National
  •  3 hours ago
No Image

വരുമാനം കണ്ടെത്താന്‍ കെ.എസ്.ആര്‍.ടി.സി പുതു വഴികളിലേക്ക്; ഡിപ്പോകളില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ വരുന്നു

Kerala
  •  3 hours ago
No Image

ഖജനാവ് നിറയ്ക്കുന്നു 'ഊതിച്ച്'; ആഭ്യന്തരവകുപ്പ് വാങ്ങുന്നത് മുഖമടക്കം പതിയുന്ന കാമറാ സംവിധാനമുള്ള 295 ആധുനിക ബ്രത്ത് അനലൈസര്‍

Kerala
  •  3 hours ago
No Image

കുട കരുതിക്കോളൂ...ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Kerala
  •  4 hours ago