HOME
DETAILS
MAL
കോടിയേരി രാജിവയ്ക്കേണ്ടെന്ന നിലപാട് സി.പി.എം പതനത്തിന്റെ ഉദാഹരണം: മുല്ലപ്പള്ളി
backup
November 01 2020 | 02:11 AM
തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന് സെക്രട്ടറിസ്ഥാനം രാജിവയ്ക്കേണ്ടെന്ന നിലപാട് സി.പി.എം പതനത്തിന്റെ ഒടുവിലത്തെ ഉദാഹരണമെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. പാര്‍ട്ടിയുടെ സുപ്രധാനമായ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ സി.പിഎം ഭരണം നിലനില്‍ക്കുന്ന ഏക സംസ്ഥാനത്തെക്കുറിച്ച് വിശദമായ ചര്‍ച്ചയും സത്യസന്ധമായ വിലയിരുത്തലുകളും നടത്തേണ്ടതായിരുന്നു. എന്നാല്‍, അത് ഉണ്ടായില്ലെന്ന് മാത്രമല്ല, പാര്‍ട്ടി സെക്രട്ടറിയെയും മുഖ്യമന്ത്രിയെയും വെള്ളപൂശാനാണ് ശ്രമിച്ചത്. ഈ പാര്‍ട്ടിയെ ആര്‍ക്കും രക്ഷിക്കാനാകില്ല. വി.എസ് അച്യുതാനന്ദന് നട്ടെല്ലുള്ള നേതാവായിരുന്നു. അങ്ങനെയുള്ള നേതാക്കള്‍ക്ക് ആര്‍ജവത്തോടെ സംസാരിക്കാനാകാത്തതാണ് സി.പി.എമ്മിന്റെ ദുരന്തത്തിന് കാരണമെന്നും മുല്ലപ്പള്ളി അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."