HOME
DETAILS
MAL
വൈക്കത്ത് സര്‍ക്കാര്‍ കോളജ് ആരംഭിക്കണമെന്ന്
backup
July 26 2016 | 00:07 AM
വൈക്കം: ചരിത്രപശ്ചാത്തലം ഏറെയുള്ള വൈക്കത്ത് സര്‍ക്കാര്‍ കോളജ് ആരംഭിക്കുവാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് വൈക്കം യൂത്ത് ക്ലബ്ബ് വാര്‍ഷിക പൊതുയോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും വിദ്യാഭ്യാസമന്ത്രിക്കും നിവേദനം നല്കുവാനും യോഗം തീരുമാനിച്ചു.
കേരളത്തിലെ അവികസിത മേഖലയായി നിലകൊള്ളുന്ന വൈക്കത്തിന് കോളജിലൂടെ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുവാന്‍ കഴിഞ്ഞേക്കും. നൗഷാദ് അല്‍ഫിയ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പുതിയ ഭാരവാഹികളായി നൗഷാദ് അല്‍ഫിയ (പ്രസിഡന്റ്), ജിജിത്ത് ഷാജന്, എസ്.മന്‍സൂര്‍ (വൈസ് പ്രസിഡന്റുമാര്‍), മുഹമ്മദ് സുനീര്‍ (ജനറല്‍ സെക്രട്ടറി), ഷാന്‍കുമാര്‍ (സെക്രട്ടറി), ദേവന് കൂട്ടുമ്മേല്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."