ഈ സൗജന്യം വേണ്ടായിരുന്നു സര്‍...
വാളാട്: പ്രളയ ദുരിതത്തിന് ശേഷം അര്‍ഹരെ മാറ്റി നിര്‍ത്തി അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നെന്ന ആരോപണത്തിന് പിന്നാലെ ആദിവാസികള്‍ക്ക് വിതരണം ചെയ്ത പഴകിയ അരി അധികൃതരെ വെട്ടിലാക്കുന്നു.
വാളാട് എടത്തന ആദിവാസികോളനിയിലെ ദുരിതബാധിതര്‍ക്കാണ് പഴകിയതും വൃത്തിക്കെട്ട മണവും ചവര്‍പ്പ് രുചിയുമുള്ള അരി സര്‍ക്കാര്‍ സൗജന്യമായി നല്‍കിയത്. കഴിഞ്ഞ ദിവസം വാളാട് മാവേലി സ്റ്റോര്‍ മുഖേനയാണ് എടത്തനയിലെ എട്ട് കുടുംബങ്ങള്‍ക്ക് അഞ്ച് കിലോ അരി വീതം സൗജന്യമായി നല്‍കിയത്. വാങ്ങിയ അരി വീട്ടിലെത്തിച്ച് ഭക്ഷണം പാകം ചെയ്യാന്‍ നോക്കിയപ്പോഴാണ് ഇത് പഴകിയതാണെന്ന് ബോധ്യമായത്.
മണവും ചവര്‍പ്പ് രുചിയുള്ള പഴകിയ നുറുക്ക് അരിയാണ് ഇവര്‍ക്ക് ലഭിച്ചത്. ഇതോടെ അധികൃതരുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് കുടുംബങ്ങള്‍ പറയുന്നു. പാചകം ചെയ്യാതെ അരി വീട്ടില്‍ തന്നെ സൂക്ഷിച്ചിരിക്കുകയാണിവര്‍. റവന്യു വകുപ്പ് മുഖേനയാണ് മാവേലി സ്റ്റോറില്‍ നിന്ന് അരി വിതരണം ചെയ്തത്.ഇവിടെ 31 കുടുംബങ്ങള്‍ക്കാണ് അരി ലഭിക്കേണ്ടിയിരുന്നത്. എന്നാല്‍ പഴകിയ അരിയായതിനാല്‍ എട്ട് പേര്‍ ഒഴിച്ച് മറ്റുള്ളവര്‍ ഇത് വാങ്ങാന്‍ പോയില്ല. മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്നാണ് എടത്തന ഗവ.ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ കനത്ത മഴയില്‍ ഒരാഴ്ചയിലേറെയാണ് ഈ കുടുംബങ്ങള്‍ കഴിഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."