HOME
DETAILS
MAL
ദുരഭിമാനക്കൊല വീണ്ടും; തെലുങ്കാനയില്‍ യുവാവിനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു
backup
September 16 2018 | 04:09 AM
ഹൈദരാബാദ്: തെലുങ്കാനയില്‍ യുവാവിനെ ഗര്‍ഭിണിയായ ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊന്നു. 23കാരനായ പ്രണോയ് കുമാറാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഭാര്യ അമൃത വര്‍ഷിണിയെ ചെക്കപ്പിന് കൊണ്ടു പോയി തിരികെ വരുമ്പോഴായിരുന്നു സംഭവം. പ്രണോയിയെ പുറകില്‍ നിന്ന് ഒരാള്‍ വെട്ടുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.
കൊലപാതകത്തിനു പിന്നില്‍ തന്റെ പിതാവാണെന്ന് അമൃത ആരോപിക്കുന്നു. തന്റെ കുടുംബം നാളുകളായി തങ്ങളെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നും അമൃത വ്യക്തമാക്കി.
എട്ടു മാസം മുമ്പാണ് ഇവര്‍ വിവാഹിതരാവുന്നത്. വര്‍ഷങ്ങള്‍ നീണ്ട പ്രണയത്തിനോടുവിലായിരുന്നു വിവാഹം. പട്ടിക ജാതി വിഭാഗത്തില്‍ പെട്ടയാളായിരുന്നു പ്രണോയ്. ഇരു കുടംബവും വിവാഹത്തെ എതിര്‍ത്തിരുന്നുവെങ്കിലും പിന്നീട് പ്രണോയിയുടെ കുടുംബം ഇവരെ അംഗീകരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."