മോട്ടോര്‍ വാഹന വകുപ്പ് പരിശോധന: 1225 വാഹനങ്ങള്‍ക്കെതിരേ കേസ്
കാസര്‍കോട്: എന്‍ഫോഴ്‌സ്‌മെന്റ് ഇന്റര്‍സെപ്റ്റര്‍ വാഹനം ഉപയോഗിച്ച് മോട്ടോര്‍ വാഹന വകുപ്പ് ഏപ്രില്‍ മാസം നടത്തിയ വാഹനപരിശോധനയില്‍ 1225 വാഹനങ്ങള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
14,47,600 രൂപ പിഴ ഈടാക്കി. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ 62, സ്പീഡ് ഗവര്‍ണര്‍ തകരാറായവ 60, ടാക്‌സ്, രജിസ്‌ട്രേഷന്‍, ഫിറ്റ്‌നസ് തീര്‍ന്ന വാഹനങ്ങള്‍ 92, ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ച കേസ് 85, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് വാഹനമോടിച്ചവ 18, കൂളിങ്ങ് പേപ്പര്‍ ഉപയോഗിച്ച വാഹനങ്ങള്‍ 18, ഹെല്‍മെറ്റില്ലാതെ വാഹനമോടിച്ചവ 284, എയര്‍ ഹോണ്‍ 70, സീറ്റ് ബെല്‍റ്റ് ഉപയോഗിക്കാത്തവ 82, മറ്റ് കാരണങ്ങള്‍ 368.
അപകടങ്ങള്‍ക്ക് കാരണമാകുന്ന രീതിയില്‍ വാഹനം ഓടിച്ച 12 ഡ്രൈവര്‍മാരുടെ ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്റ് ചെയ്തു. വാഹന പരിശോധനയില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറായ എ.കെ രാജീവന്‍, അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരായ വി. രമേശന്‍, പി. സുധാകരന്‍ പങ്കെടുത്തു.
ഇനിയുള്ള ദിവസങ്ങളില്‍ പരിശോധന കര്‍ശനമാക്കുമെന്നും ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ആര്‍.ടി.ഒ ബാബു ജോണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."