HOME
DETAILS
MAL
വിശാഖപട്ടണത്ത് നടുറോഡില്‍ 17കാരിയെ കഴുത്തറുത്ത് കൊന്നു
backup
November 01 2020 | 06:11 AM
വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നടുറോഡില്‍ 17കാരിയെ കഴുത്തറുത്ത് കൊന്നു.
തിരക്കേറിയ തെരുവില്‍ വെച്ചാണ് പെണ്‍കുട്ടിയെ അക്രമിച്ചത്. വരലക്ഷ്മി എന്നു പേരുള്ള പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. വരലക്ഷ്മിയെ വഴിയില്‍ തടഞ്ഞു നിര്‍ത്തി വഴക്കിട്ടതിന് ശേഷം അനില്‍ എന്ന യുവാവ് കഴുത്തറുക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു. അവര്‍ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.
സായിബാബ ക്ഷേത്രത്തിന് സമീപം ഗജുവാക്ക ഏരിയയിലെ സുന്ദരയ്യ കോളനിയിലാണ് സംഭവം.
പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലിസ് നല്കുന്ന സൂചന. എന്നാല്‍, ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."