അന്തരീക്ഷത്തില്‍ നിന്ന് ജലം ഉല്‍പ്പാദിപ്പിക്കുന്ന യന്ത്രം പരുമല സെമിനാരിയില്‍
കൊട്ടാരക്കര: അന്തരീക്ഷത്തില്‍ നിന്ന് ജലം ഉല്‍പ്പാദിപ്പിക്കുന്ന വാട്ടര്‍ ജന്‍ യന്ത്രം പരുമല സെമിനാരിയിലും പാണ്ടനാടും സ്ഥാപിച്ചു.
50,000 ഡോളര്‍ (ഏകദേശം 36 ലക്ഷം രൂപ) വിലയുള്ള യന്ത്രം ശുദ്ധജല ക്ഷാമം നേരിടുന്ന പ്രദേശങ്ങള്‍ക്ക് ഏറെ സഹായകമാകും.
ഇസ്രായേല്‍ വാട്ടര്‍ ജന്‍ കമ്പനി നിര്‍മിച്ച യന്ത്രം ടാറ്റ ട്രസ്റ്റ് ആണ് ഇന്ത്യയില്‍ എത്തിച്ചത്. കരിക്കം കേന്ദ്രമായുള്ള യു.ആര്.ഐ. കോസ്മിക് കമ്മ്യൂനിറ്റി സെന്ററാണ് പ്രളയ ബാധ്യത പ്രദേശങ്ങളായ പരുമലയിലും പാണ്ടനാടും യന്ത്രം സ്ഥാപിക്കുന്നതിന് നേതൃത്വം നല്‍കിയത്. നിരണം ഭദ്രാസനാധിപന്‍ ഡോ. യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റമോസ് ഉദ്ഘാടനം ചെയതു. അന്തരീക്ഷത്തിലുള്ള ജലാംശം സ്വയം ആവാഹിച്ചെടുക്കുന്ന മെഷീന് ഒരു ദിവസം അയ്യായിരം ലിറ്റര്‍ വെള്ളം വരെ ഉല്പാദിപ്പിക്കും. വാട്ടര്‍ ജനില്‍ പലതരത്തിലുള്ള ശുദ്ധീകരണവും നടക്കുന്നുണ്ട്.
ഉല്പാദനത്തിനാവശ്യമായ ധാതുക്കളും സംഭരിച്ചിട്ടുണ്ട്. ഒരു മണിക്കൂര്‍ പ്രവര്‍ത്തിക്കുന്നതിന് അഞ്ച് യൂനിറ്റ് വൈദ്യുതിയെ ആവശ്യമുള്ളു.
അന്തരീക്ഷത്തിലുള്ള ജലാംശമാണ് ഏറ്റവും വലിയ ജല ഉറവിടം എന്ന് വാട്ടര്‍ ജന്‍ കമ്പനി പറയുന്നു. ഇത്തരത്തിലുള്ള ലോകത്തിലെ ഒന്നാമത്തെ സ്ഥാപനമാണ് വാട്ടര്‍ ജന്‍ എന്ന് അവര്‍ അവകാശപ്പെടുന്നു. ഭാവിയിലെ രൂക്ഷമാകാന്‍ പോകുന്ന ജലക്ഷാമത്തിനു അത്യാധുനിക വാട്ടര്‍ ജന്‍ യന്ത്രം പരിഹാരമാകുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. ചെറുതും വലുതുമായ പലതരം യന്ത്രങ്ങള്‍ വികസിപ്പിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."