'അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് മുഖ്യമന്ത്രി കരുതേണ്ട': സ്ത്രീവിരുദ്ധ പരാമര്‍ശവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍
തിരുവനന്തപുരം:സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അഭിസാരികയെ ഇറക്കി രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും ആത്മാഭിമാനമുള്ള സ്ത്രീയാണെങ്കില്‍ ബലാത്സംഗം ചെയ്യപ്പെട്ടാല്‍ മരിക്കുമെന്നുമാണ് മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം.അഭിസാരികയെ കൂട്ടുപിടിച്ച് രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമമെന്നും കെ.പി.സി.സി പ്രസിഡന്റ് തിരുവനന്തപുരത്ത് പറഞ്ഞു.
എന്നെ ഒരു സ്ത്രീയെ കൊണ്ട് വന്ന് യു ഡി എഫിനെതിരെ ആരോപണം ഉന്നയിക്കാനുള്ള വ്യാമോഹം ജനം തിരിച്ചറിയുമെന്നും മുല്ലപ്പള്ളി പരാമര്‍ശം നടത്തി. നാണം കെട്ട കളിക്കാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി.
ശിവശങ്കര്‍ കാറ്റാടിപ്പാടത്ത് കോടികളുടെ പണമിറക്കിയത് ആരാണെന്ന് അന്വേഷിക്കണമെന്നും മുല്ലപ്പള്ളി കോണ്‍ഗ്രസ് വഞ്ചനാദിനാചരണപ്രതിഷേധ പരിപാടികളില്‍ പങ്കെടുത്തുകൊണ്ട് പറഞ്ഞു. ജനങ്ങളെ വഞ്ചിച്ചവരാണ് ഇടത് സര്‍ക്കാര്‍. ശതകോടീശ്വരന്മാരുമായാണ് മുഖ്യമന്ത്രിയുടെ ബന്ധമെന്നും അദ്ദേഹം ആഞ്ഞടിച്ചു. ബിനീഷ് കോടിയേരിയുടെ ഇടപെടലുകളെല്ലാം കോടിയേരി കൂടി അറിഞ്ഞുകൊണ്ടായിരുന്നുവെന്നും അദ്ദേഹം ആക്ഷേപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."