സാഗര മൊബൈല്‍ ആപ്ലിക്കേഷന്‍ ഉദ്ഘാടനം 17 ന്
കോഴിക്കോട്: മത്സ്യബന്ധനത്തിന് കടലില്‍ പോകുന്നതും തിരികെ വരുന്നതുമായ യാനങ്ങളുടെയും തൊഴിലാളികളുടെയും വിവരങ്ങള്‍ രേഖപ്പെടുത്തുന്നതിന് തയാറാക്കിയ സാഗര ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഈ മാസം 17 ന് വി.കെ.സി മമ്മദ്കോയ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ബേപ്പൂര്‍ ഫിഷിങ് ഹാര്‍ബറില്‍ രാവിലെ ഒമ്പതിന് നടക്കുന്ന ചടങ്ങില്‍ വാര്‍ഡ് കൗണ്‍സിലര്‍ എന്‍. സതീഷ്കുമാര്‍ അധ്യക്ഷത വഹിക്കും.
ഫിഷറീഷ് ഡപ്യൂട്ടി ഡയറക്ടര്‍ ടി.എം മറിയം ഹസീന സാഗര പദ്ധതി വിശദീകരിക്കും. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ രഞ്ജിനി പി.കെ, ബേപ്പൂര്‍ മത്സ്യഭവന് ഓഫിസര്‍ ടോണി ജോസഫ് എന്നിവര്‍ സംബന്ധിക്കും. കേരള തീരത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായ ഓഖി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായി നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്ററിന്റെ സഹായത്തോടെ ഫിഷറീസ് വകുപ്പാണ് സാഗര ആന്‍ഡ്രോയിഡ് മൊബൈല്‍ ആപ്ലിക്കേഷന്‍ തയാറാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."