'രാജ്യദ്രോഹി തത്ത'- മോദിയുടെ 'ലാളന' നിരാകരിച്ച തത്തയെ തുറുങ്കിലടക്കണമെന്ന് സോഷ്യല്‍ മീഡിയ
ന്യൂഡല്‍ഹി: താലോലിക്കാന്‍ വരുന്ന പ്രധാനമന്ത്രിയുടെ കയ്യില്‍ നിന്ന് വഴുതിമാറുന്ന തത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ താരം. സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്കിന്റെ ഭാഗമായ പക്ഷി സങ്കേതത്തില്‍ നിന്നുള്ളതാണ് ദൃശ്യം. മോദിയുടെ കയ്യില്‍ വെക്കാന്‍ നോക്കിയിട്ട് തത്ത ഒഴിഞ്ഞുമാറി പാര്‍ക്ക് ജീവനക്കാരിയുടെ തോളിലിരിക്കുന്നതാണ് വീഡിയോയിലുള്ളത്.
ഈ തത്ത 'രാജ്യദ്രോഹി'യാണെന്നാണ് സോഷ്യല്‍ മീഡിയ പരിഹസിക്കുന്നത്.
[video width="400" height="300" mp4="https://suprabhaatham.com/wp-content/uploads/2020/11/WhatsApp-Video-2020-11-01-at-3.33.03-PM.mp4"][/video]
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ജന്മനാടായ ഗുജറാത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസമാണ് ജംഗിള്‍ സഫാരി എന്നറിയപ്പെടുന്ന സര്‍ദാര്‍ പട്ടേല്‍ സുവോളജിക്കല്‍ പാര്‍ക്ക് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനത്തിന് ശേഷം പാര്‍ക്കും പക്ഷിസങ്കേതവും മോദി സന്ദര്‍ശിക്കുകയും ചെയ്തു.
പാര്‍ക്കിലെ പക്ഷികളുമായി ചെലവിടുന്ന മോദിയുടെ ചിത്രങ്ങളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. തത്തകളെ കയ്യിലേന്തിയ ചിത്രമായിരുന്നു പങ്കുവെച്ചത്.
ഇതാദ്യമായല്ല, മോദിയുടെ 'പക്ഷി സ്നേഹം' ചര്‍ച്ചയാകുന്നത്. മയിലുകള്‍ക്ക് തീറ്റകൊടുക്കുന്ന വീഡിയോയിലൂടെ കഴിഞ്ഞ ആഗസ്റ്റില്‍ മോദി എല്ലാവരെയും 'ഞെട്ടി'ച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."