പിന്നോക്ക സമുദായങ്ങളുടെ സംവരണ സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് മുസ്‌ലിം ലീഗ്
മലപ്പുറം: സംവരണ അട്ടിമറിക്കെതിരേ ന്യൂനപക്ഷ സമുദായങ്ങള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്ക് മുസ്‌ലിംലീഗിന്റെ പൂര്‍ണപിന്തുണ. സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ മലപ്പുറത്ത് ചേര്‍ന്ന സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായത്. നവംബര്‍ ഒന്‍പതിനു സംവരണ സമുദായ മുന്നണിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റുകളിലേക്കു നടക്കുന്ന പ്രക്ഷോഭ സമരം വിജയിപ്പിക്കും. സംവരണ സമുദായങ്ങളുമായി ചേര്‍ന്ന് ശക്തമായ സമരപരിപാടികളും ആവിഷ്‌കരിക്കും.
കടുത്ത അനീതിയാണ് സംസ്ഥാന സര്‍ക്കാര്‍ പിന്നോക്ക ജനവിഭാഗങ്ങളോടു ചെയ്തത്. പിന്നോക്കക്കാരുടെ ആനുകൂല്യം ഇല്ലാതാക്കി സംവരണം അട്ടിമറിച്ചിരിക്കുകയാണ്. മെറിറ്റ് വിഭാഗങ്ങള്‍ക്കും ഇതു ദോഷകരമാണ്. സംവരണം മുസ്‌ലിംകളുടെ മാത്രം പ്രശ്‌നമല്ല, സംവരണ ആനുകൂല്യം ലഭിക്കുന്ന എല്ലാ ജനവിഭാഗങ്ങളെയും ബാധിക്കുന്നതാണ്. സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടമാണിത്. അതിനെ വര്‍ഗീയമായോ, വിഭാഗീയമായോ കാണേണ്ടതില്ല. പിന്നോക്ക വിഭാഗങ്ങളോടു ചെയ്യുന്ന വഞ്ചനയ്‌ക്കെതിരേ മൗനം പാലിക്കുന്നതു കടുത്ത അനീതിയായിരിക്കുമെന്നും യോഗം അഭിപ്രായപ്പെട്ടു.
സംസ്ഥാന സര്‍ക്കാരിന്റെ അഴിമതിക്കെതിരേ യു.ഡി.എഫ് നടത്തിവരുന്ന സമരപരിപാടികളിലും മുസ്‌ലിംലീഗ് ശക്തമായ സാന്നിധ്യമറിയിക്കും. രാജ്യത്തെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന തരത്തില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന നടപടികള്‍ക്കെതിരേ സമാനചിന്താഗതിക്കാരുമായി ചേര്‍ന്നു പോരാടാനും തീരുമാനമായി. യോഗത്തില്‍ ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഉന്നതാധികാരസമിതി അംഗം പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍, ഡോ. എം.കെ മുനീര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."