പുളിക്കല്‍ പഞ്ചായത്ത്; ഷറീന അസീസ് പ്രസിഡന്റ്
കൊണ്ടോട്ടി: പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റായി ഷറീന അസീസ് തെരഞ്ഞെടുക്കപ്പെട്ടു. പഞ്ചായത്ത് പ്രസിഡന്റായിരുന്ന സുനീറ അബ്ദുല്‍ വഹാബ് കഴിഞ്ഞ മാസം രണ്ടിന് രാജിവച്ച ഒഴിവിലേക്കാണ് ഇന്നലെ മുസ്‌ലിംലീഗിലെ ഷറീന അസീസ് തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചായത്തിലെ 14-ാം വാര്‍ഡ് പാണ്ടിയാട്ട്പുറത്ത്‌നിന്നാണ് ഷറീന അസീസ് തെരഞ്ഞെടുക്കപ്പെട്ടത്.
പഞ്ചായത്തിലെ 21 വാര്‍ഡില്‍ മുസ്‌ലിംലീഗിന് 11 അംഗങ്ങളും കോണ്‍ഗ്രസിന് ആറും രണ്ടുസ്വതന്ത്രരുള്‍പ്പടെ സി.പി.എമ്മിന് നാലു അംഗങ്ങളുമാണുള്ളത്. ഇടതു സ്ഥാനാര്‍ഥിയായി എം. സുബൈദയാണ് മത്സരത്തിനുണ്ടായിരുന്നത്. സുബൈദക്ക് മൂന്ന് വോട്ടും സറീനക്ക് 16 വോട്ടുകളും ലഭിച്ചു. നാലാംവാര്‍ഡ് പനച്ചിക പള്ളിയാളി അംഗം ഫഖ്‌റുദ്ദീന്‍ മങ്ങാട്ടുചാലി തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നു.
പഞ്ചായത്ത് ഹാളില്‍ നടന്ന തെരഞ്ഞെടുപ്പ് റിട്ടേണിങ് ഓഫിസര്‍ കൊണ്ടോട്ടി സബ് രജിസ്ട്രാര്‍ കെ. പ്രീതി നിയന്ത്രിച്ചു.
അനുമോദന ചടങ്ങില്‍ വൈസ് പ്രസിഡന്റ് പി.പി ഉമ്മര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഫാത്തിമ മണ്ണറോട്ട്, ജില്ലാ പഞ്ചായത്ത് അംഗം സറീന ഹസീബ്, ബ്ലോക്ക് അംഗം പി.എ നസീറ,
മുന്‍ പഞ്ചായത്ത് പ്രസിഡന്റ് പി. മോയുട്ടി മൗലവി, പി.പി മൂസ, സുനീറ അബ്ദുല്‍വഹാബ്, പി. അബ്ദുല്ലമാസ്റ്റര്‍, കെ.വി ഹുസ്സന്‍കുട്ടി, നജി ബാനു, ആമി അബ്ദുല്‍ മജീദ്, സി. മുഹമ്മദ് മാസ്റ്റര്‍, ടി.പി നജ്മുദ്ദീന്‍, പി.പി ഉമ്മര്‍, ടി. ആലി ഹാജി, എന്‍.സി അന്‍വര്‍ സാദത്ത്, പി.വി അഹമ്മദ് സാജു, കെ.എ ബഷീര്‍, കെ.പി ജമാലുദ്ദീന്‍, എം.കെ അബ്ദുല്‍ അസീസ്, മേച്ചേരി സല്‍മാബി, സി. വീരാന്‍കുട്ടി, സി.കെ മജീദ്, പ്രൊഫ. കുഞ്ഞാപ്പു, കൃഷ്ണന്‍, പഞ്ചയാത്ത് സെക്രട്ടറി വി.ആര്‍ അജിത് കുമാര്‍, കെ. ഉണ്ണി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."