HOME
DETAILS
MAL
രാഷ്ട്രീയ കൊലപാതകം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ ഇടപെടണം: കോണ്‍ഗ്രസ്
backup
May 15 2017 | 23:05 PM
കണ്ണൂര്‍: ജില്ലയിലെ രാഷ്ട്രീയ കൊലപാതകങ്ങളും അക്രമങ്ങളും അവസാനിപ്പിക്കാനും രാമന്തളിയിലെ ജനത ശുദ്ധജലത്തിന് വേണ്ടി സഹന സമരം നടത്തുന്നത് പ്രശ്നം പരിഹരിച്ച് അവസാനിപ്പിക്കാനും സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതൃയോഗം ആവശ്യപ്പെട്ടു. രാഷ്ട്രീയ കണ്ണുകൊണ്ട് സര്‍ക്കാര്‍ പ്രശ്നങ്ങളെ സമീപിക്കാതെ നാടിന് വേണ്ടി തുറന്ന മനസോടെ നിലപാട് സ്വീകരിക്കണമെന്ന് ഡി.സി.സി ഓഫിസില്‍ ചേര്‍ന്നയോഗം ആവശ്യപ്പെട്ടു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി അധ്യക്ഷനായി. മുന്‍ മന്ത്രി കെ. സുധാകരന്, പി. രാമകൃഷ്ണന്, സുമാ ബാലകൃഷ്ണന്, വി.എ നാരായണന്, കെ. സുരേന്ദ്രന്, പ്രൊഫ. എ.ഡി മുസ്തഫ, എം. നാരായണന്‍കുട്ടി, മമ്പറം ദിവാകരന്, സോണി സെബാസ്റ്റ്യന്‍, മാര്ട്ടിന് ജോര്‍ജ്, കെ. പി പ്രഭാകരന്, സജീവ് ജോസഫ്, എം.കെ മോഹനന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."