പാട്ടുവണ്ടിയില്‍ മന്ദാരച്ചെപ്പ് പാടി സിന്ദൂരം ചാര്‍ത്തിയ നവദമ്പതികള്‍
കൊണ്ടോട്ടി: വിവാഹത്തിന്റെ സിന്ദൂരം ചാര്‍ത്തിയ നവദമ്പതികള്‍ മന്ദാരച്ചെപ്പിന്റെ പാട്ടുപാടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുളള ധനസമാസഹരണത്തിന്റെ ഭാഗമായി. കൊണ്ടോട്ടി മോയീന്‍കുട്ടി വൈദ്യര്‍ അക്കാദമി നടത്തുന്ന ആര്‍ക്കും പാടാം പാട്ടുവണ്ടി ഇന്നലെ കുമ്മിണിപ്പറമ്പിലെത്തിയപ്പോഴാണ് നവദമ്പതികളായ പ്രജിനും നിഖിലയും പാട്ടുപാടിയും സഹായം നല്‍കിയും ശ്രദ്ദേയരായത്. വിവാഹിതരായി നാട്ടിലേക്ക് മടങ്ങുന്ന സംഘം പഞ്ചദിന പാട്ടുവണ്ടിയോട് സഹകരിക്കുകയായിരുന്നു. കൂട്ടുകാരും കുടുംബങ്ങളും നിര്‍ബന്ധിച്ചതോടെ ഇവര്‍ മന്ദാരച്ചെപ്പുണ്ടോ.. മാണിക്കക്കല്ലുണ്ടോ... എന്ന ഗാനം ഒരുമിച്ചു പാടി. പിന്നീട് നിശ്ചിത സംഖ്യയും ദുരിതാശ്വാസത്തിലേക്ക് നല്‍കിയണ് മടങ്ങിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസമാഹരത്തിനയാണ് കഴിഞ്ഞ 11ന് പഞ്ചദിന പാട്ടുവണ്ടിയുമായി മോയീന്‍കുട്ടി വൈദ്യര്‍ അക്കാദമി രംഗത്തെത്തിയത്. അഞ്ച് ദിവസം കൊണ്ട് 1,58,960 രൂപയാണ് പാട്ടുവണ്ടി സമാഹരിച്ചത്. മലപ്പുറം പ്രസ് ക്ലബ് അംഗങ്ങള്‍ക്ക് വേണ്ടി തിങ്കളാഴ്ച രാവിലെ 10ന് പാട്ടുവണ്ടി മലപ്പുറത്തെത്തും. 11ന് സിവില്‍ സ്റ്റേഷന്‍ പരിസരത്തും രണ്ടിന് കോട്ടപ്പടിയിലും പര്യടനം നടത്തി വൈകിട്ട് അഞ്ചിന് വാഴയൂര്‍ കാരാട് സമാപിക്കും. അക്കാദമി ചെയര്‍മാന്‍ ടി.കെ ഹംസ വെളളപ്പൊക്കത്തെ കുറിച്ച് പാടിയാണ് പാട്ടുവണ്ടി ഓട്ടം നിര്‍ത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."