ജില്ലയിലെ ആദ്യ ഭിന്നലിംഗ ബിരുദ വിദ്യാര്‍ഥിനിയായി റിയ
മലപ്പുറം: ജില്ലയിലെ ആദ്യ ഭിന്നലിംഗ ബിരുദവിദ്യാര്‍ഥിനിയെന്ന വിശേഷണം ഇനി റിയാ ഇഷക്ക് സ്വന്തം. കാലിക്കറ്റ് സര്‍വകലാശാലയില്‍നിന്നുള്ള പ്രത്യേക അനുമതി സമ്പാദിച്ച് മലപ്പുറം ഗവ. കോളജില്‍ പ്രവേശനം നേടിയ റിയക്ക് കോളജ് യൂനിയന്‍ ഇന്നലെ ഒരുക്കിയത് അവേശകരമായ വരവേല്‍പ്പ്.
കോഴിക്കോട് സ്വദേശിയായ റിയ രണ്ടര വര്‍ഷമായി പെരിന്തല്‍മണ്ണയിലാണ് താമസം. ഭിന്നലിംഗക്കാരുടെ ശാക്തീകരണം ഉള്‍പ്പെടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ ഇവര്‍ സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ലോക് അദാലത്ത് ജഡ്ജിയും ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് അംഗവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
പാരാലീഗല്‍ വളണ്ടിയര്‍ കൂടിയായ ഇവര്‍ ഇതുരണ്ടാമത് ബിരദമാണ് നേടുന്നത്. നേരത്തെ ബംഗളുരുവില്‍ വച്ച് ഫാഷന്‍ ഡിസൈനിങ്ങില്‍ ബിരുദ പഠനം പൂര്‍ത്തിയാക്കിയ ഇവര്‍ ഇതുവഴിയാണ് തുടര്‍പഠനത്തിനുള്ള പണം കണ്ടെത്തുന്നത്.
ഫ്‌ളാറ്റിനടുത്തുള്ള 15ലിധികം പേര്‍ക്ക് ഭക്ഷണം പാകം ചെയ്തു നല്‍കിയും അന്യസംസ്ഥാനക്കാര്‍ക്ക് വീട് വാടകയ്ക്ക് നല്‍കിയും വരുമാനം കണ്ടെത്തുന്നുണ്ട്. കോളജിലെ സാമ്പത്തിക ശാസ്ത്രം വകുപ്പില്‍ ട്രാന്‍സ്ജന്‍ഡറുകള്‍ക്കുള്ള ഈ അധ്യയനവര്‍ഷം തുടങ്ങിയ സംവരണ സീറ്റില്‍ ആദ്യദിവസം ക്ലാസിനെത്തിയ റിയയെ കോളജ് യൂനിയന്‍ ചെയര്‍മാന്‍ ശംസീറുല്‍ ഹഖ് ഉപഹാരം നല്‍കിയാണ് സ്വീകരിച്ചത്. പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെ അധ്യാപകരും കോളജ് യൂനിയന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും നല്ല പിന്തുണയാണ് നല്‍കുന്നതെന്ന് റിയ സുപ്രഭാതത്തോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."