എഴുത്തുകാരന്‍ ക്രേസി മോഹന്‍ അന്തരിച്ചു
ചെന്നൈ: വിഖ്യാത തമിഴ് എഴുത്തുകാരനും തിരക്കഥാകൃത്തും ഹാസ്യനടനുമായ ക്രേസി മോഹന്‍ എന്നറിയപ്പെട്ട മോഹന്‍ രംഗാചാരി അന്തരിച്ചു. 67 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ ഉച്ചക്കുശേഷം രണ്ടിന് ചെന്നൈ കോവൈ ആശുപത്രിയിലായിരുന്നു അന്ത്യം. 1952ല്‍ ജനിച്ച മോഹന്‍, ക്രേസി തീവ്‌സ് എന്ന നാടകം രചിച്ചതോടെയാണ് ക്രേസി മോഹന്‍ എന്നപേരില്‍ അറിയപ്പെടാന്‍ തുടങ്ങിയത്.
കോളജ് പഠനകാലത്തു തന്നെ എഴുത്തുകാരനായി അറിയപ്പെട്ടു. മെക്കാനിക്കല്‍ എന്‍ജിനിയറായ മോഹന്‍ ഗ്രേറ്റ് ബാങ്ക് റോബറിയെന്ന പേരില്‍ എഴുതിയ നാടകം കോളജ് തലമത്സരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. സഹോദന്‍ മധുബാലാജിക്കൊപ്പം ചേര്‍ന്ന് നാടക രചനകളില്‍ ഏര്‍പ്പെട്ടു. 1979ല്‍ ക്രേസി ക്രിയേഷന്‍സ് എന്ന പേരില്‍ സ്വന്തമായി നാടക ട്രൂപ്പുണ്ടാക്കി. 30ലധികം നാടകങ്ങള്‍ ഈ ട്രൂപ്പിനുവേണ്ടി അദ്ദേഹം രചിച്ചു. കെ. ബാലചന്ദറിനുവേണ്ടി പൊയ്ക്കാല്‍ കുതിരൈ എന്ന സിനമിക്കു തിരക്കഥ എഴുതി. തുടര്‍ന്ന് കമല്‍ ഹാസന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കുവേണ്ടി തിരക്കഥയെഴുതിയും സിനിമയില്‍ അഭിനയിച്ചും അദ്ദേഹം ഏറെ പ്രശസ്തനായി. കല-സാഹിത്യം മേഖലയിലെ കഴിവ് പരിഗണിച്ച് തമിഴനാട് സര്‍ക്കാരിന്റെ കലൈമാമിണി അവാര്‍ഡിനും അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."