HOME
DETAILS
MAL
സുകുമാര്‍ അണ്ടലൂരിന് ഒന്നാംസ്ഥാനം
backup
May 15 2017 | 23:05 PM
കണ്ണൂര്‍: പയ്യന്നൂര്‍ ലയം കലാക്ഷേത്രം സംസ്ഥാന തലത്തില്‍ സംഘടിപ്പിച്ച ഒ.എന്‍.വി സ്മാരക അഖിലകേരള ലളിതഗാന രചനാ മത്സരത്തില്‍ സുകുമാര്‍ അണ്ടലൂരിന് ഒന്നാംസ്ഥാനം. എഴുന്നൂറോളം രചയിതാക്കളില്‍ നിന്നായി 1400ഓളം ലളിതഗാനങ്ങളാണു ലഭിച്ചത്. സുകുമാറിന്റെ 'സ്വര്ണപൂങ്കുല' എന്ന കവിതക്കാണ് സമ്മാനം. രവീന്ദ്രന് പാലക്കാട്, എന്‍.വി ഷാജി ചുഴലി, എ.കെ ദിനേശന് ചിറക്കല്‍ എന്നിവര്‍ യഥാക്രമം രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കു 5000, 4000, 3000, 2000 എന്നിങ്ങനെ കാഷ് അവാര്‍ഡും ഒ.എന്‍.വി സ്മാരക ട്രോഫിയും മെയ് 18നു കാഞ്ഞങ്ങാട് മേലാങ്കോട്ട് ജി.യു.പി സ്കൂളില്‍ ലയം കലാക്ഷേത്രം വാര്‍ഷികാഘോഷ വേദിയില്‍ സാഹിത്യകാരന് ഡോ. അംബികാസുതന്‍ മാങ്ങാട് സമ്മാനിക്കും. വാര്‍ത്താസമ്മേളനത്തില്‍ രാജന് കരിവെള്ളൂര്‍, സുധീര്‍ മാവില, ടി.വി. ജയരാജന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."