HOME
DETAILS

കേന്ദ്രം അനുവദിച്ച അരി ഏറ്റെടുത്തില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് മന്ത്രി പി. തിലോത്തമന്‍

  
backup
September 16 2018 | 07:09 AM

%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%b5%e0%b4%a6%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%85%e0%b4%b0%e0%b4%bf-%e0%b4%8f

ചേര്‍ത്തല: പ്രക്യതിക്ഷോഭത്തെ തുടര്‍ന്ന് കേന്ദ്രം കേരളത്തിന് പ്രത്യേകമായി അനുവദിച്ച അരി ഭക്ഷ്യവകുപ്പ് ഏറ്റെടുത്തില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമന്‍. ഗോഡൗണിന്റെ കുറവു പരിഹരിച്ച് പകരം സംവിധാനം ഓര്‍പ്പെടുത്താന്‍ സമയം വേണമെന്ന ആവശ്യം കേന്ദ്രം അനുവദിച്ചെന്നും ബുധനാഴ്ച വരെ സമയമുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ എം.പിമാര്‍ കേന്ദ്രഭക്ഷ്യമന്ത്രിയുമായുള്ള കൂടികാഴ്ചയിലാണ് പ്രത്യേകം അരി കേരളത്തിന് അനുവദിച്ചത്. എന്നാല്‍ അരിക്ക് പിന്നീട് പണം ഇടാക്കുമെന്ന നില വന്നപ്പോള്‍ കേരളത്തിന്റെ പ്രത്യേകസാഹചര്യത്തില്‍ പണം ഈടാക്കരുതെന്ന് സൂചിപ്പിച്ച് കേന്ദ്രഭക്ഷ്യമന്ത്രിക്ക് താനും പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയും കത്തയച്ചു. മറുപടി വൈകിയപ്പോള്‍ മുഖ്യമന്ത്രി ചികിത്സയ്ക്ക് പോകുന്നതിന്റെ തലേന്നാള്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ വിലകൊടുത്താണെങ്കിലും അരി ഏറ്റെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇപ്രകാരം അടുത്ത ദിവസം തന്നെ 30 ശതമാനം അരി ഏറ്റെടുത്ത് കഴിഞ്ഞപ്പോഴാണ് ആറുശതമാനം അരിമാത്രമാണ് ഏറ്റെടുത്തതെന്നും ബാക്കി നഷ്ടമാകുമെന്നും പറഞ്ഞ് വാര്‍ത്തവന്നതെന്ന് മന്ത്രി പറഞ്ഞു. അരി ഏറ്റെടുക്കല്‍ തുടരുകയാണ്. ബുധനഴ്ചയോടെ പൂര്‍ണമായും ഏറ്റെടുടുക്കാനാകുമെന്നാണ് പ്രതീക്ഷ. കേന്ദ്രത്തില്‍നിന്ന് ഇവിടെ എത്തുന്ന അരി സൂക്ഷിച്ചുവെയ്ക്കാനുള്ള ഗോഡൗണുകള്‍ കേരളത്തിന് ആവശ്യത്തിനില്ലയെന്ന യാഥാര്‍ഥ്യം കേന്ദ്രത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. അരി സൂക്ഷിക്കാനുള്ള മറ്റ് മാര്‍ഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്നും ഭക്ഷ്യ മന്ത്രി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിലേക്കുള്ള ചില സര്‍വീസുകള്‍ നാല് ദിവസത്തേക്ക് റദ്ദാക്കി എത്തിഹാദ് എയര്‍വേയ്‌സ്

uae
  •  a month ago
No Image

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിൽ തീപിടിത്തം; ഹൗസ് ബോട്ട് പൂര്‍ണമായും കത്തിനശിച്ചു, ആളപായമില്ല

Kerala
  •  a month ago
No Image

ചെന്നൈയിൽ മലയാളി അധ്യാപികയെ അര്‍ധരാത്രി സർക്കാർ ബസിൽ നിന്നും നടുറോ‍ഡിൽ ഇറക്കി വിട്ടു; പരാതി നല്‍കി അധ്യാപിക

National
  •  a month ago
No Image

പുതിയ ഇ-ഇന്‍വോയ്‌സിംഗ് സംവിധാനം അവതരിപ്പിച്ച് യുഎഇ ധനമന്ത്രാലയം

uae
  •  a month ago
No Image

ദുബൈയില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ വന്‍ കുതിപ്പ് 

uae
  •  a month ago
No Image

ശൂറാ കൗണ്‍സില്‍ തെരഞ്ഞെടുപ്പ്; ഖത്തറില്‍ ഹിതപരിശോധന ചൊവ്വാഴ്ച

qatar
  •  a month ago
No Image

സരിന് സ്റ്റെതസ്‌കോപ്പ്, അന്‍വറിന്റെ സ്ഥാനാര്‍ഥിക്ക് ഓട്ടോ

Kerala
  •  a month ago
No Image

സൂക്ഷിക്കുക യുഎഇയില്‍ വാഹനങ്ങളില്‍ അനധികൃതമായി ചിത്രങ്ങള്‍ പതിച്ചാല്‍ പിടിവീഴും 

uae
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ട് അപകടം; സ്വമേധയാ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

Kerala
  •  a month ago
No Image

വാക്കെടുത്ത മരണം; ബാക്കിയാവുന്ന സംശയങ്ങള്‍

Kerala
  •  a month ago