HOME
DETAILS

പിന്നോക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മില്‍ നിന്നും 'അകലുന്നു'

  
backup
November 02 2020 | 01:11 AM

635146874561-2


പാലക്കാട്: ജനാധിപത്യ മര്യാദകള്‍ കാറ്റില്‍ പറത്തി പിന്നോക്ക വിഭാഗങ്ങളുടെ അവകാശം കവര്‍ന്ന് നടപ്പിലാക്കിയ മുന്നോക്ക സംവരണത്തില്‍ പ്രതിഷേധിച്ച് ന്യൂനപക്ഷ പിന്നോക്ക വിഭാഗങ്ങള്‍ കോണ്‍ഗ്രസില്‍ നിന്നും സി.പി.എമ്മില്‍ നിന്നും അകലുന്നു. ആസന്നമായ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഈ പ്രതിഷേധം പ്രതിഫലിക്കുന്ന തരത്തില്‍ പ്രതികരിക്കാനുള്ള നീക്കങ്ങളും പിന്നോക്ക വിഭാഗങ്ങള്‍ക്കിടയില്‍ നടക്കുന്നതായി സൂചന. സംവരണക്കാര്യത്തില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മുല്ലപ്പള്ളി ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുകയാണെന്നും കോണ്‍ഗ്രസിന്റെ നയമല്ല, മറിച്ച് സ്വന്തം നയമാണ് മുല്ലപ്പള്ളി നടപ്പിലാക്കുന്നതെന്നുമുള്ള വികാരം കോണ്‍ഗ്രസ് നേതൃനിരയില്‍ തന്നെ ശക്തമാണ്.


ന്യൂനപക്ഷ വിഭാഗങ്ങളുടെ സംരക്ഷകരാണ് തങ്ങളെന്ന് പ്രസംഗിക്കുകയും കര്‍മപഥത്തില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരേ നിലപാട് സ്വീകരിക്കുകയുമാണ് മുല്ലപ്പള്ളി ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ കുറ്റപ്പെടുത്തുന്നുണ്ട്. കെ.പി.സി.സി നേതൃയോഗം നടക്കുന്ന ദിവസം പോലും യോഗത്തില്‍ ചര്‍ച്ച ചെയ്ത് നിലപാട് സ്വീകരിക്കുന്നതിനുപകരം യോഗത്തിനു മുന്‍പേ തന്നെ മുല്ലപ്പള്ളി മാധ്യമങ്ങളോട് മുന്നോക്ക സംവരണത്തില്‍ തന്റെ പിന്തുണ അറിയിച്ചത് യോഗത്തില്‍ ഇക്കാര്യത്തില്‍ ഒരു ചര്‍ച്ച വരാതിരിക്കാനുള്ള തന്ത്രം എന്നനിലയിലാണെന്നും വിലയിരുത്തലുണ്ട്.


പൗരത്വ ബില്ലിന്റെ വിഷയത്തിലും ഇദ്ദേഹം സ്വീകരിച്ച സമീപനം മുസ്‌ലിം വിരുദ്ധമായിരുന്നുവെന്ന ആരോപണമുണ്ടായിരുന്നു. കേരളത്തില്‍ വിവിധ തലങ്ങളില്‍ നടന്ന പൗരത്വ ബില്ലിനെതിരേയുള്ള വന്‍ പ്രക്ഷോഭങ്ങളില്‍ ഒരിടത്തും കാര്യമായ പങ്കാളിത്വം മുല്ലപ്പള്ളിയുടെ ഭാഗത്ത് നിന്നുമുണ്ടായിരുന്നില്ല.
സംവരണക്കാര്യത്തില്‍ ഇടത്, വലത് മുന്നണികളിലെ ഘടക കക്ഷികളിലും കടുത്ത എതിര്‍പ്പുകള്‍ ഉയരുന്നുണ്ട്. യു.ഡി.എഫിലെ പ്രമുഖ ഘടകക്ഷിയായ മുസ്‌ലിം ലീഗിന് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടില്‍ കടുത്ത അമര്‍ഷമുണ്ട്. ലീഗ് നേതൃത്വം ഇക്കാര്യത്തിലുള്ള പ്രതിഷേധം മുല്ലപ്പള്ളിയെ അറിയിച്ചതായാണ് സൂചന. പരസ്യ പ്രസ്താവനകള്‍ നടത്തുന്നില്ലെങ്കിലും കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാടിനെതിരേയുള്ള പ്രതിഷേധം മുന്നണി നേതൃത്വത്തില്‍ ലീഗ് തുടരുന്നുണ്ട്. മാത്രമല്ല കോണ്‍ഗ്രസിലെ നേതൃനിരയിലുള്ള പിന്നോക്ക വിഭാഗങ്ങളിലെ നേതാക്കളും മുന്നോക്ക സംവരണക്കാര്യത്തില്‍ കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിക്കുന്നത്.


മുന്‍മന്ത്രിമാരായ എ.പി അനില്‍കുമാര്‍, ജയലക്ഷ്മി, വി.ടി ബലറാം എം.എല്‍.എ എന്നിവര്‍ പാര്‍ട്ടിവേദിയില്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്. മുഴുവന്‍ ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടേയും അവകാശങ്ങള്‍ക്കും ഉന്നമനത്തിനും വേണ്ടി പ്രവര്‍ത്തിച്ച പാരമ്പര്യത്തെ പരിഗണിക്കാത്ത രീതിയിലാണ് മുല്ലപ്പള്ളി സംവരണക്കാര്യത്തില്‍ പ്രസ്താവനകള്‍ നടത്തുന്നതെന്ന ലീഗിന്റെ വിലയിരുത്തല്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിക്കാന്‍ തീരുമാനിച്ചതായും അറിയുന്നു.
അതേസമയം ഈഴവ, എസ്.ടി. എസ്.സി, മുസ്‌ലിം വിഭാഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും കൂട്ടത്തോടെ കൊഴിഞ്ഞുപോകുന്നത് കണ്ട് പകച്ചുനില്‍ക്കുകയാണ് സി.പി.എം. മുന്നോക്ക സംവരണത്തിന് മുന്‍കൈ എടുക്കുകയും പ്രതീക്ഷിച്ചത്ര മുന്നോക്കകാരുടെ പിന്തുണ ലഭിക്കാതിരിക്കുകയും ചെയ്താല്‍ കാലങ്ങളായി കൂടെ നില്‍ക്കുന്ന ന്യൂനപക്ഷ, പിന്നോക്ക വിഭാഗങ്ങളുടെ കൊഴിഞ്ഞുപോക്കും കൂടിയാവുമ്പോള്‍ തങ്ങളുടെ കാര്യം പരിതാപകരമാകുമെന്ന ആശങ്ക ഇടത് നേതാക്കള്‍ പങ്കുവയ്ക്കുന്നുണ്ട്.


ഇടത് മുന്നണിയിലെ പ്രധാന ഘടക കക്ഷിയായ സി.പി.ഐ സംവരണക്കാര്യത്തില്‍ സര്‍ക്കാര്‍ അനാവശ്യ തിടുക്കം കാട്ടിയെന്ന നിലപാടാണ് പ്രകടിപ്പിക്കുന്നത്. ഇരുവിഭാഗങ്ങളേയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി തര്‍ക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തിയശേഷം നടപ്പിലാക്കിയാല്‍ മതിയായിരുന്നുവെന്നാണ് സി.പി.ഐയുടെ മുതിര്‍ന്ന നേതാവ് സുപ്രഭാതത്തോട് നിലപാട് വ്യക്തമാക്കിയത്. സര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ പ്രവേശനത്തിനും മുന്നോക്കക്കാരിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കു 10 ശതമാനം സംവരണം നല്‍കാനുള്ള തീരുമാനത്തിനെതിരേ വിവിധ കോണുകളില്‍ നിന്നും വിമര്‍ശനം ഉയരുന്നുണ്ട്. കഴിഞ്ഞ കുറേ വര്‍ഷമായി ഒഴിവുകള്‍ കണക്കാക്കുന്നതില്‍ കള്ളക്കള്ളികള്‍ നടത്തിക്കൊണ്ട് സംവരണത്തെ നിരന്തരമായി അട്ടിമറിക്കുന്ന സ്ഥാപനമായി പി.എസ്.സി മാറിയെന്ന ചിന്ത പൊതുവെ പിന്നോക്ക വിഭാഗങ്ങളിലുള്ളവര്‍ക്ക് ഉണ്ടായിട്ടുണ്ട്.
ജാതി സംവരണത്തിന് എതിരാണെന്ന് പറയുന്ന ഇടത് സര്‍ക്കാര്‍ സാമ്പത്തിക സംവരണവാദത്തിലൂടെ മുന്നോട്ട് വയ്ക്കുന്നത് ജാതി സംവരണം തന്നെയാണെന്നാണ് സമൂഹത്തിന്റെ പൊതുവികാരം.


മത്സ്യത്തൊഴിലാളികള്‍, തോട്ടം തൊഴിലാളികള്‍, പട്ടികജാതി ദളിത് വിഭാഗങ്ങള്‍ തുടങ്ങിയവരൊക്കെ കേരളത്തില്‍ പ്രാതിനിധ്യത്തിന്റെ പേരില്‍ സാമൂഹികമായി പല പ്രശ്‌നങ്ങളും അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഇവരുടെ പ്രശ്‌നങ്ങളൊന്നും നിലവില്‍ തന്നെ പരിഹരിക്കപ്പെടുന്നില്ല. അപ്പോഴാണ് സര്‍ക്കാര്‍ പുതിയ സംവരണം നടപ്പിലാക്കുന്നത്. ഭരണഘടനയുടെ ആര്‍ട്ടിക്ക്ള്‍ 15, 16 ല്‍ ഫണ്ടമെന്റല്‍ റൈറ്റിന്റെ ഭാഗമായിട്ടാണ് വ്യക്തമാക്കിയിരിക്കുന്നത്. ആര്‍ട്ടിക്കിള്‍ 15, 16, ( 4 ) എന്ന ഉപവകുപ്പ് സര്‍വിസ് മേഖലയിലുള്ള സര്‍ക്കാര്‍ സേവന മേഖലയിലും വിദ്യാഭ്യാസപരമായ സ്ഥാപനങ്ങളിലുമുള്ള സംവരണം സാമൂഹികമായി പിന്നോക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ളതാണെന്ന് പറയുന്നുണ്ട്. സാമൂഹികമായ പിന്നോക്കാവസ്ഥകൊണ്ട് പിന്തള്ളപ്പെട്ടവര്‍, അയിത്തത്തിന് വിധേയമായവര്‍ എന്നിവരൊക്കെയാണ് ഇപ്പറഞ്ഞ വിഭാഗങ്ങള്‍.15, 16 വകുപ്പുകള്‍ ഭേദഗതി ചെയ്ത് എസ്.സി എസ്.ടി, ഒ.ബി.സി വിഭാഗങ്ങള്‍ക്ക് നല്‍കേണ്ട സംവരണത്തില്‍ നിന്ന് 10 ശമതാനം എടുത്ത് മുന്നോക്കക്കാര്‍ക്ക് കൊടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്.
മുന്നോക്കക്കാരിലെ ദരിദ്രര്‍ എന്നതുതന്നെ ജാതീയമായ മറ്റൊരു വിവേചനമാണ്. ദരിദ്രര്‍ എല്ലാ ജാതിയിലുമുണ്ട്. ദരിദ്രര്‍ക്കുള്ള ക്ഷേമപ്രവര്‍ത്തനം നടത്താനുള്ള അധികാരം സര്‍ക്കാരിനുണ്ട്. എന്നാല്‍ അതിന് ഈ വകുപ്പ് ഉപയോഗിക്കാന്‍ പറ്റില്ലെന്നതു മറച്ചുവച്ച് സര്‍ക്കാര്‍ മനപ്പൂര്‍വമാണ് പുതിയ സംവരണം നടപ്പിലാക്കിയിരിക്കുന്നത്. ഫലത്തില്‍ കടലിനും ചെകുത്താനും നടുവിലാണ് സി.പി.എമ്മും കോണ്‍ഗ്രസും. ഈ പ്രതിസന്ധിയില്‍ നിന്നും എങ്ങനെ കരകയറുമെന്നറിയാതെ പകച്ചുനില്‍ക്കുകയാണ് ഇരു പാര്‍ട്ടികളുടേയും നേതൃത്വങ്ങള്‍

 

പാലക്കാട്: മുന്നോക്ക സംവരണത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ വിവിധ വിദ്യാര്‍ഥി സംഘടനകളും സമരരംഗത്തേക്കിറങ്ങുന്നു. ഇടതുമുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയുടെ വിദ്യാര്‍ഥി സംഘടന എ.ഐ.എസ്.എഫ് കഴിഞ്ഞ ദിവസം മുന്നോക്ക സംവരണത്തിനെതിരേ പരസ്യമായി രംഗത്ത് വന്നിരുന്നു. വരും നാളുകളില്‍ സര്‍ക്കാര്‍ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ടുള്ള പ്രത്യക്ഷ സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ് സംഘടന. അതേസമയം ഈ സമരത്തിന് സി.പി.ഐയുടെ മൗനാനുവാദം ഉണ്ടെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. മുന്നോക്ക സംവരണത്തില്‍ ന്യൂനപക്ഷങ്ങളോടുള്ള നീതി നിഷേധം നടന്നുകൂടെന്ന നിലപാടാണ് സി.പി.ഐക്ക്. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങളെ ഹനിക്കാതെ മുന്നോക്കക്കാര്‍ക്ക് സംരവണം കൊടുക്കണമെന്നാണ് സി.പി.ഐ നേതൃത്വം നിലപാട് എടുത്തിരിക്കുന്നത്. അതോടൊപ്പം ഇക്കാര്യത്തില്‍ വിവിധ ആദിവാസി, ദളിത്, മുസ്‌ലിം വിദ്യാര്‍ഥി സംഘടനകളും സമരത്തിനൊരുങ്ങുന്നുണ്ട്.


സാമ്പത്തിക സംവരണത്തെ പിന്തുണച്ച കോണ്‍ഗ്രസ് നേതൃത്വത്തെ നിശിതമായി വിമര്‍ശിച്ച് കെ.എസ്.യു തിരുവനന്തപുരം ലോ കോളജ് യൂനിറ്റ് രംഗത്ത് വന്നിട്ടുണ്ട്. വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ചത് വഞ്ചനാപരമായ നിലപാടാണെന്നും പുനഃപരിശോധിക്കാന്‍ നേതൃത്വം തയാറാവണമെന്നും യൂനിറ്റ് കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. വിഷയത്തില്‍ സമരവുമായി ലീഗ് പോലുള്ള സംഘടനകള്‍ രംഗത്ത് വന്നത് പ്രതീക്ഷയ്ക്ക് വക നല്‍കുന്നു. ജാതി സംവരണത്തിന് അനുകൂലമായ നിലപാട് ഭരണഘടനയ്ക്കും മുന്നേ പരസ്യമായി തന്നെ തുറന്ന് പറഞ്ഞിരുന്ന സി. കേശവനെയും ആര്‍. ശങ്കറിനെയും പോലുള്ള നേതാക്കളുടെ പൈതൃകം കോണ്‍ഗ്രസ് നശിപ്പിക്കുന്നതും അങ്ങേയറ്റം വേദനാജനകമാണ്. പ്രതിഷേധിക്കേണ്ടത് ഉള്ളില്‍ നിന്ന് കൂടിയാണ്. എന്റെ പാര്‍ട്ടി സവര്‍ണ സംവരണത്തെ അനുകൂലിക്കുമ്പോള്‍ ഇന്നലെകളില്‍ പറഞ്ഞതൊക്കെയും മറന്ന് നിശബ്ദത പാലിക്കാന്‍ കഴിയില്ല, കാരണം അതിന് ഞങ്ങള്‍ എസ്.എഫ്.ഐക്കാരൊന്നുമല്ലെന്നും കെ.എസ്.യു പ്രസ്താവനയില്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  8 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  8 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  9 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  10 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago