HOME
DETAILS

ബഹ്‌റൈനില്‍ മലയാളി യുവാവിന്റെ അപകട മരണം: ഉറ്റവരറിയുന്നത് ദിവസങ്ങള്‍ക്ക് ശേഷം

  
backup
June 11 2019 | 15:06 PM

ajmal-dead-body-wendsday-in-karipur-airport

മനാമ: ബഹ്‌റൈനില്‍ വാഹനാപകടത്തില്‍ മരണപ്പെട്ട കോഴിക്കോട് പേരാമ്പ്ര സ്വദേശി തയ്യുള്ള പറമ്പില്‍ അജ്മലിന്റെ (30) മൃതദേഹം ഇന്ന് ചൊവ്വാഴ്ച വൈകിട്ട് ഏഴുമണിയോടെ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിക്കും.
ബഹ്‌റൈനില്‍ പെരുന്നാള്‍ ദിനത്തിലായിരുന്നു അജ്മല്‍ അപകടത്തില്‍ പെട്ടത്.
പുലര്‍ച്ചെ 3മണിയോടെ അല്‍ ഫതാഹ് ഹൈവേയില്‍ റോഡ് മുറിച്ച് കടക്കുമ്പോള്‍ സ്വദേശിയുടെ കാര്‍ ഇടിക്കുകയിരുന്നു. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

പെരുന്നാള്‍ ദിനത്തില്‍ മന്ത്രാലയങ്ങള്‍ അവധിയിലായതിനാല്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനായി മൃതദേഹം അധികൃതര്‍ മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ ഈ വിവരമൊന്നും ബഹ്‌റൈനിലെ ബന്ധുക്കളോ സുഹൃത്തുക്കളോ നാട്ടുകാരോ അറിഞ്ഞിരുന്നില്ല.

ഇതിനിടെ മാതാവ് നാട്ടില്‍നിന്നും മകനെ ഫോണില്‍ കിട്ടുന്നില്ലെന്ന് പറഞ്ഞ് ബഹ്‌റൈനിലുള്ള ബന്ധുക്കളെ വിളിച്ചപ്പോഴാണ് അജ്മലിനെ കുറിച്ച് അന്വേഷണം ആരംഭിച്ചത്. ഹൂറ പൊലിസ് സ്റ്റേഷനില്‍ എത്തിയപ്പോഴാണ് അപകടമരണമറിഞ്ഞ്
മോര്‍ച്ചറിയിലെത്തി അജ്മലിനെ തിരിച്ചറിയുന്നത്.
ബഹ്‌റൈനില്‍ സ്വകാര്യ ട്രേഡിങ് കമ്പനിയില്‍ സെയില്‍സ്മാനായിരുന്നു അജ്മല്‍. തമന്നയാണ് ഭാര്യ, പിതാവ് കുഞ്ഞുഹസന്‍, മാതാവ് സഫിയ, സഹോദരങ്ങള്‍: അജ്‌നാസ് (ബഹ്‌റൈന്‍), തസ്‌നി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂരിലെ വോട്ടര്‍ പട്ടിക ക്രമക്കേട്: സുരേഷ്‌ഗോപിക്കെതിരെ കേസ് ഇല്ല

Kerala
  •  3 days ago
No Image

വൻതോതിൽ വഖ്ഫ് സ്വത്തുക്കൾ നഷ്ടപ്പെടാനിടയാക്കും

National
  •  3 days ago
No Image

തിരക്കേറിയ സമയങ്ങളിലേയ്ക്ക് മാത്രമുള്ള മൂന്നാം റൂട്ട്; പരീക്ഷണം വിജയം

uae
  •  3 days ago
No Image

ഫലസ്തീനികളെ ചേര്‍ത്തുപിടിച്ച് ഓപറേഷന്‍ ഷിവല്‍റസ് നൈറ്റ്3: ഹംദാന്‍ കാരുണ്യ കപ്പല്‍ അല്‍ അരീഷിലെത്തി

uae
  •  3 days ago
No Image

ഗസ്സയിലെ കുഞ്ഞുങ്ങള്‍ക്കൊപ്പം നിന്നു, വംശഹത്യക്കെതിരെ സംസാരിച്ചു; ഡോ. എം ലീലാവതിക്കെതിരെ സൈബര്‍ ആക്രമണം;  സാംസ്‌കാരിക കേരളം ഒറ്റക്കെട്ടായി പ്രതികരിക്കണമെന്ന് മന്ത്രി ശിവന്‍ കുട്ടി

Kerala
  •  3 days ago
No Image

ഇടക്കാല ഉത്തരവ് അപൂര്‍ണമെന്ന് വ്യക്തിനിയമ ബോര്‍ഡ്; വഖ്ഫ് സംരക്ഷണ പ്രക്ഷോഭം തുടരും

National
  •  3 days ago
No Image

മണിപ്പൂർ സംഘർഷം തുടരുന്നു; കുക്കി നേതാക്കളുടെ വീടുകൾക്ക് തീയിട്ടു

National
  •  3 days ago
No Image

ഇന്ത്യ-അമേരിക്ക വ്യാപാര ചർച്ചകൾ ഇന്ന് മുതൽ ഡൽഹിയിൽ; ചർച്ച നടക്കുന്നതിനിന് മുന്നോടിയായി ഇന്ത്യയെ വിമർശിച്ച് ട്രംപിന്റെ ഉപദേഷ്ടാവ്

National
  •  3 days ago
No Image

അമീബിക് മസ്തിഷ്‌ക ജ്വരം; രണ്ട് മരണം കൂടി സ്ഥിരീകരിച്ചു

Kerala
  •  3 days ago
No Image

ഡോ. ബി. അശോകിന് കൃഷി വകുപ്പിൽ നിന്ന് വീണ്ടും സ്ഥലം മാറ്റം

Kerala
  •  3 days ago