HOME
DETAILS

അഭയാര്‍ഥി ക്യാംപ് മാഫിയകളുടെ പിടിയില്‍; ഇറ്റലിയില്‍ 68 പേര്‍ അറസ്റ്റില്‍

  
backup
May 16 2017 | 00:05 AM

%e0%b4%85%e0%b4%ad%e0%b4%af%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a5%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%af%e0%b4%be%e0%b4%82%e0%b4%aa%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b4%95


റോം: ഇറ്റലിയിലെ അഭയാര്‍ഥി ക്യാംപ് മാഫിയകളുടെ പിടിയില്‍. കേസില്‍ കത്തോലിക്ക പുരോഹിതന്‍ ഉള്‍പ്പെടെ 68 പേരെ അറസ്റ്റ് ചെയ്തു. ക്യാംപിനു പിന്നില്‍ മിഷണറിമാരും കന്യാസ്ത്രീകളും ഉള്‍പ്പെട്ട സംഘം പ്രവര്‍ത്തിച്ചിരുന്നതായും ഇവര്‍ സര്‍ക്കാരിന്റെ സാമ്പത്തിക സഹായം കൈപ്പറ്റിയെന്നും കണ്ടെത്തി. ഇറ്റലിയിലെ ഏറ്റവും വലിയ അഭയാര്‍ഥി ക്യാംപായ അരീന ക്ലാനിലാണ് ക്രമേക്കേട് കണ്ടെത്തിയത്.
പതിറ്റാണ്ടിലേറെയായി ക്യാംപ് മാഫിയകളുടെ കൈകളിലാണെന്ന് പൊലിസ് പറഞ്ഞു. അറസ്റ്റിലായവരില്‍ പ്രാദേശിക പുരോഹിതനും ഉള്‍പ്പെടും. കത്തോലിക് മിസെറികോര്‍ഡിയ അസോസിയേഷന്റെ അധ്യക്ഷനായ ലിയോനാര്‍ഡോ സാക്കോയും അറസ്റ്റിലായി. 1,500 പേരെയാണ് ക്യാംപില്‍ താമസിപ്പിച്ചിരുന്നത്. 100 ദശലക്ഷം യൂറോയുടെ തട്ടിപ്പാണ് ഇവര്‍ നടത്തിയതെന്നാണ് പൊലിസ് പറയുന്നത്. കഴിഞ്ഞ 10 വര്‍ഷത്തെ കണക്കാണിത്. അറസ്റ്റിലായ പുരോഹിതന്‍ എഡ്വാര്‍ഡോ സ്‌കോര്‍ഡിയോ 1.32 ലക്ഷം യൂറോയാണ് ഈ വര്‍ഷം ആത്മീയ സേവനത്തിലായി കൈപ്പറ്റിയതെന്ന് അസിസ്റ്റന്റ് പ്രോസിക്യൂട്ടര്‍ പറഞ്ഞു. അഭയാര്‍ഥികളെ ഇവര്‍ സാമ്പത്തിക നേട്ടത്തിനും മറ്റുമായി ഉപയോഗിച്ചെന്നാണ് കേസ്. 500 ഏജന്റുമാരെയും പൊലിസ് കേസില്‍ തെരയുന്നുണ്ട്. മോഷണം, ആയുധം കൈവശംവയ്ക്കല്‍, മാഫിയാ സംഘം ചേരല്‍, വഞ്ചന തുടങ്ങിയ വിവിധ വകുപ്പുകളാണ് പ്രതികള്‍ക്കെതിരേ ചുമത്തിയത്.
രണ്ട് വര്‍ഷം മുന്‍പ് ക്യാംപിലെ മാഫിയാ പ്രവര്‍ത്തനം ഒരു മാഗസിന്‍ അന്വേഷണാത്മക റിപ്പോര്‍ട്ടിലൂടെ പുറത്തുകൊണ്ടുവന്നിരുന്നു. അഭയാര്‍ഥികളെ ഇവര്‍ പട്ടിണിക്കിട്ട് പീഡിപ്പിച്ചുവെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയില്‍ നാളെ ബി.ജെ.പി. ഹര്‍ത്താല്‍

Kerala
  •  2 months ago
No Image

കല്‍പാത്തി രഥോത്സവം; പാലക്കാട്ടെ ഉപതെരഞ്ഞെടുപ്പ് തീയതി മാറ്റണമെന്ന ആവശ്യവുമായി കോണ്‍ഗ്രസ്

Kerala
  •  2 months ago
No Image

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍, ചേലക്കരയില്‍ രമ്യ ഹരിദാസ്, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി; പ്രഖ്യാപനം ഉടന്‍

Kerala
  •  2 months ago
No Image

ക്ലിഫ് ഹൗസിനും കന്റോണ്‍മെന്റ് ഹൗസിനും മുന്നില്‍ ഫ്‌ലക്‌സ്‌ വെച്ചു; ബിജെപി, യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ക്കെതിരെ കലാപാഹ്വാനത്തിന് കേസ്

Kerala
  •  2 months ago
No Image

കേരളത്തില്‍ ഉപതെരഞ്ഞെടുപ്പ് നവംബര്‍ 13ന്; മഹാരാഷ്ട്രയിലും ജാര്‍ഖണ്ഡിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

തൂണേരി ഷിബിന്‍ വധക്കേസ്: ആറ് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

Kerala
  •  2 months ago
No Image

ജനപ്രതിനിധികള്‍ക്ക് പക്വതയും ധാരണയും ഉണ്ടാകണം, പി.പി ദിവ്യയെ തള്ളി റവന്യു മന്ത്രി കെ രാജന്‍

Kerala
  •  2 months ago
No Image

ഹരിയാനപ്പേടി; മഹാരാഷ്ട്രയില്‍ കരുതലോടെ കോണ്‍ഗ്രസ്

National
  •  2 months ago
No Image

ഹമാസ് വ്യോമ സേനാ തലവന്‍ കൊല്ലപ്പെട്ടെന്ന അവകാശവാദവുമായി ഇസ്‌റാഈല്‍

International
  •  2 months ago
No Image

'ആര്‍.എസ്.എസ്- എ.ഡി.ജി.പി അജിത് കുമാര്‍ കൂടിക്കാഴ്ച്ചയുടെ കാരണം അവ്യക്തം'; ഡി.ജി.പിയുടെ റിപ്പോര്‍ട്ട് സഭയില്‍

Kerala
  •  2 months ago


No Image

'ഞാന്‍ ജീവിച്ചിരിക്കുന്ന രക്തസാക്ഷി'; തനിക്കെതിരായ രണ്ട് ലൈംഗികാതിക്രമ പരാതികളും വ്യാജമെന്ന് ജയസൂര്യ

Kerala
  •  2 months ago
No Image

'വംശഹത്യക്ക് ഫണ്ട് ചെയ്യുന്നത് അവസാനിപ്പിക്കുക, ഗസ്സയെ ജീവിക്കാന്‍ അനുവദിക്കുക'  ന്യൂയോര്‍ക്ക് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിന് മുന്നില്‍ പ്രതിഷേധം, 200 പേര്‍ അറസ്റ്റില്‍ 

International
  •  2 months ago
No Image

നാട്ടിലേക്ക് ട്രാന്‍ഫര്‍ നവീന്‍ബാബു ചോദിച്ചു വാങ്ങിയത്, ഭാര്യയും മക്കളും റെയില്‍വേ സ്‌റ്റേഷനിലെത്തി; എത്തിയത് മരണവാര്‍ത്ത

Kerala
  •  2 months ago
No Image

'സത്യസന്ധത വേണം, എന്‍.ഒ.സി എങ്ങനെ കിട്ടിയെന്ന് എനിക്കറിയാം'; എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പി.പി ദിവ്യ പറഞ്ഞത്

Kerala
  •  2 months ago