ഇന്ത്യന്‍ ബോണ്‍ ആന്റ് ജോയിന്റ് ദിനാചരണം
തിരുവനന്തപുരം: ട്രിവാന്‍ഡ്രം ഓര്‍ത്തോപീഡിക് അസോസിയേഷന്റേയും ഇന്ത്യന്‍ ഓര്‍ത്തോപീഡിക് അസോസിയേഷന്റേയും സംയുക്താഭിമുഖ്യത്തില്‍ ഓഗസ്റ്റ് നാലിന് ഇന്ത്യന്‍ ബോണ്‍ ആന്റ് ജോയിന്റ് ദിനം ആചരിക്കും.
ഇതിന്റെ ഭാഗമായി മെഡിക്കല്‍ കോളേജ് ഓഡിറ്റോറിയത്തില്‍വച്ച് റോഡ് സുരക്ഷയെപ്പറ്റിയും റോഡപകടങ്ങളുടെ ആഘാതവും മരണനിരക്കു കുറയ്ക്കുന്നതിനെപ്പറ്റിയും ദേശീയ സെമിനാര്‍ സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നചടങ്ങില്‍ ആരോഗ്യവകുപ്പ് മന്ത്രി ഷൈലജ ടീച്ചര്‍, മന്ത്രി കടകംപളളിസുരേന്ദ്രന്‍, മെഡിക്കല്‍കോളേജ് പ്രിന്‍സിപ്പല്‍ തുടങ്ങിയവര്‍ സംസാരിക്കും.
ഡി.ജി.പി എ.ഹേമചന്ദ്രന്‍, നാറ്റ് പാക്ക് ഡയറക്ടര്‍ ഡോ.ശ്രീദേവി, അസി.ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷ്ണര്‍ ഡോ.നജീബ്, മെഡിക്കല്‍ വിദഗദ്ധരായ ഡോ.അഷീല്‍, ഡോ.സന്തോഷ് കുമാര്‍, ഡോ.ഹരീഷ്പിളള, തുടങ്ങിയവര്‍ വിവിധ വകുപ്പുകളുടെ പങ്കിനെപ്പറ്റി പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ഇതോടനുബന്ധിച്ച് ഹൈസ്‌ക്കൂള്‍ കുട്ടികള്‍ക്കായി ക്വിസ് മത്സരം സംഘടിപ്പിക്കും. വിവരങ്ങള്‍ക്ക് 9895991391 .
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."