നരേന്ദ്രമോദിയുടെ ഭരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തു: രമേശ് ചെന്നിത്തല
കാഞ്ഞങ്ങാട്: നരേന്ദ്രമോദിയുടെ ഭരണം ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്തുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലം യു.ഡി.എഫ് നേതൃതല കണ്‍വന്‍ഷന്‍ കാഞ്ഞങ്ങാട് വ്യാപാര ഭണ്ടണ്ടണ്ടണ്ടണ്ടണ്ടവനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മോദിഭരണം തുടര്‍ന്നാല്‍ ഇന്ത്യ വീണ്ടെടുക്കാന്‍ പറ്റാത്ത പതനത്തിലേക്കു പോകും.
മോദിയുടെ നയവും പിണറായിയുടെ നയവും ഒന്നുതന്നെയാണ്. ഒരു തരം ഏകാധിപത്യ പ്രവണതയാണ് രണ്ടുപേര്‍ക്കും. നവ കേരള നിര്‍മാണത്തിന് ആരുടെ താല്‍പര്യപ്രകാരമാണ് ഒരു വിദേശ കമ്പനിയെ അധികാരപ്പെടുത്തിയതെന്ന് പിണറായി വ്യക്തമാക്കണം. ഇതില്‍ നിഗൂഢതയുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാവില്ല. പ്രളയശേഷം പണം പിരിവു മാത്രമാണ് കേരളത്തില്‍ നടക്കുന്നത്. പിരിച്ച പണം അര്‍ഹതപ്പെട്ടവര്‍ക്കു ലഭിക്കുന്നില്ല .
കേരളത്തിലുണ്ടായ പ്രളയ ദുരന്തം മനുഷ്യ നിര്‍മിതമാണെന്ന് താന്‍ പറഞ്ഞപ്പോള്‍ അതിനെ ന്യായയുക്തം ഖണ്ഡിക്കാന്‍ പിണറായിയുടെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്നും ആരോപണത്തില്‍ താന്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
യു.ഡി.എഫ് അധ്യക്ഷന്‍ എം.സി ഖമറുദ്ദിന്‍ അധ്യക്ഷനായിരുന്നു. എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാക്ക്, കെ.എം ഷാജി, സി.പി ജോണ്‍, അനൂപ് ജേക്കബ്, സി.ടി അഹമ്മദ് അലി, കെ.പി കുഞ്ഞിക്കണ്ണന്‍, അഡ്വ. റാം മനോഹര്‍, ഹക്കീം കുന്നില്‍, സതീശന്‍ പാച്ചേനി, എ. നീലകണ്ഠന്‍, എ.ജി.സി ബഷീര്‍, എ. അബ്ദുല്‍ റഹിമാന്‍, കുര്യക്കോസ് പ്ലാപ്പറമ്പ്, വിജയന്‍ കരിവെള്ളൂര്‍, എബ്രഹാം തോണിക്കര, എ. ഗോവിന്ദന്‍ നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."