കേരളത്തില്‍ ജോലിചെയ്ത തമിഴ്നാട് സ്വദേശിക്ക് നിപായെന്നു സംശയം
കണ്ണൂര്‍: കേരളത്തില്‍ ജോലിചെയ്തിരുന്ന തമിഴ്നാട് സ്വദേശിയെ നിപാ ബാധയെന്ന സംശയത്തെ തുടര്‍ന്ന് പുതുച്ചേരിയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂരില്‍ ജോലിചെയ്ത് മടങ്ങിയ തമിഴ്നാട് കടലൂര്‍ സ്വദേശിയായ 54കാരനെയാണു നിപാ ബാധയെന്ന സംശയത്തെ തുടര്‍ന്നു പുതുച്ചേരി ജിപ്മെര്‍ മെഡിക്കല്‍ കോളജിലെ നിരീക്ഷണ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.
കേരളത്തില്‍നിന്ന് മടങ്ങിയെത്തിയ ഇയാളെ കടുത്ത പനിയെ തുടര്‍ന്ന് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍ നിപാ ലക്ഷണങ്ങളെ തുടര്‍ന്ന് ഇന്നലെ ഐസൊലേഷന്‍ വാര്‍ഡില്‍ നിരീക്ഷണത്തിലാക്കിയ ഇയാളുടെ സ്രവം പൂനെ നാഷനല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. പരിശോധനാ ഫലം ഇന്നു ലഭിച്ചേക്കുമെന്നു പുതുച്ചേരി ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. നിപാ ബാധയെന്ന സംശയത്തെ തുടര്‍ന്ന് ആരോഗ്യമന്ത്രി മല്ലാഡി കൃഷ്ണറാവു, ആരോഗ്യവകുപ്പ് ഡയരക്ടര്‍ കെ.വി രാമന് എന്നിവരുടെ നേതൃത്വത്തില്‍ പുതുച്ചേരിയില്‍ ഉന്നതതല യോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."