ഗൂഗിള്‍ പിക്സല്‍ 5ല്‍ ബാറ്ററി ഇന്‍ഡിക്കേറ്റര്‍ ബഗ് പ്രശ്നക്കാരനാകുന്നു
ഗൂഗിളിന്റെ മുന്‍നിര സ്മാര്‍ട്ട് ഫോണായ പിക്സല്‍ 5ല്‍ ബാറ്ററി പവര്‍ കാണിക്കുന്നതില്‍ തെറ്റുണ്ടെന്ന് ആരോപണം. തുടര്‍ച്ചയായി ഉപയോഗിച്ചാലും ഏറെ നേരത്തോളം ബാറ്ററി ശതമാനത്തില്‍ മാറ്റം വരുന്നില്ല എന്നതാണ് ഉപഭോക്താക്കള്‍ ചൂണ്ടി കാണിക്കുന്ന പ്രശ്നം.
സാധാരണ നിലയില്‍ ഒരു സ്മാര്‍ട്ട് ഫോണിന്റെ ചാര്‍ജ് ഉപയോഗത്തിനനുസരിച്ച് കുറഞ്ഞു പോകും. കൈലെ ബ്രാഡ്ഷാ എന്ന ഗൂഗിള്‍ പിക്സല്‍ ഉപഭോക്താവ് തന്റെ സ്മാര്‍ട്ട് ഫോണില്‍ ചാര്‍ജ് 100 നിന്ന് 99 ആകാന്‍ ഏറെ സമയമെടുക്കുന്നുണ്ടെന്ന് കണ്ടെത്തി. ആദ്യം അദ്ദേഹം ഗൂഗിള്‍ ബാറ്ററിയുടെ ദൈര്‍ഘ്യത്തെ പുകഴ്ത്തി. പക്ഷൊ അതൊരു ബഗ് ആയിരുന്നു എന്ന് കൈലെ ട്വീറ്റ് ചെയ്തു.
സമാന രീതിയിലുള്ള പരാതികള്‍ ഗൂഗിള്‍ ഫോറങ്ങളിലും വന്നിട്ടുണ്ട്.
അടുത്ത അപ്ഡേഷനില്‍ തന്നെ ഈ പ്രശ്നം പരിഹരിക്കുമെന്നാണ് ഗൂഗിള്‍ അറിയിച്ചത്. എന്നാലും ഒരു താത്കാലിക പരിഹാരം അവര്‍ നിര്ദേശിക്കുന്നതെന്തന്നാല് ഫോണ്‍ റീസ്റ്റാര്‍ട്ട് ചെയ്ത് ചാര്‍ജ് ചെയ്യാനാണ്. എന്നാല്‍ ഫോണില്‍ ശരിയായ ചാര്‍ജ് നില കാണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."