ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ ബോര്‍ഡില്‍ 'ജിഹാദി ടെററിസ്റ്റ് ഇസ്‌ലാമിക് സെന്റര്‍' എന്ന പോസ്റ്ററുകള്‍; പതിച്ചത് ഹിന്ദുസേനയെങ്കിലും ഒരു ട്വിസ്റ്റുണ്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇന്ത്യന്‍ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്ററിന്റെ സൂചികാ ബോര്‍ഡില്‍ 'ജിഹാദി ടെററിസ്റ്റ് ഇസ്‌ലാമിക് സെന്റര്‍' എന്ന നോട്ടീസ് പതിച്ച് ഹിന്ദുസേന. ഫ്രാന്‍സില്‍ അരങ്ങേറിയ തീവ്രവാദ ആക്രമണത്തിന് ഇരയാകുന്നവര്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് നോട്ടീസ് പതിച്ചതെന്ന് ഹിന്ദുസേന പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ സ്ഥാപിച്ചിട്ടുള്ള സൂചികാ ബോര്‍ഡിലെല്ലാം ഈ പോസ്റ്റര്‍ പതിച്ചിട്ടുണ്ട്. ഇതിന്റെ ചിത്രം ഓണ്‍ലൈനിലൂടെ പ്രചരിക്കുന്നുണ്ട്.
ഹിന്ദു സേന പ്രവര്‍ത്തകരാണ് ഇതു ചെയ്തതെന്നും നിരവധി ഇന്ത്യക്കാര്‍ പോലും തീവ്രവാദ ആക്രമണത്തെ പിന്തുണക്കുന്നതു കണ്ടാണ് ഇതു ചെയ്തതെന്നും ഹിന്ദു സേനാ പ്രസിഡന്റ് വിഷ്ണു ഗുപ്ത പറഞ്ഞു.
സംഭവം ഹിന്ദുസേനയാണ് പതിച്ചതെങ്കിലും ഇതില്‍ ഒരു ട്വിസ്റ്റുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകനായ യു.എം മുഖ്താര്‍ ചൂണ്ടിക്കാണിക്കുന്നത്. ബി.ജെ.പി അനുകൂലിയായ മാംസ വ്യാപാരി സിറാജുദ്ദീന്‍ ഖുറേഷി പ്രസിഡന്റായ ഇസ്‌ലാമിക് കള്‍ച്ചറല്‍ സെന്റര്‍, മുസ്‌ലിംകളിലേക്ക് ബി.ജെ.പിക്ക് പാലം ഇടാനുള്ള പഞ്ചനക്ഷത്ര സ്ഥാപനമാണെന്നാണ് മുഖ്താര്‍ പറയുന്നത്. സ്വച്ഛഭാരത് പോലുള്ള പരിപാടികള്‍ക്ക് സ്ഥിരം വേദിയാകുന്ന ഇടം കൂടിയാണ്.
ഫ്രാന്‍സിലെ മുസ്ലിം തീവ്രവാദികളുടെ ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് ഇന്ത്യയിലെ ഹിന്ദു തീവ്രവാദികള്‍ ഡല്‍ഹിയിലെ ഇന്ത്യന്‍...
Posted by U.M. Muqthar on Sunday, 1 November 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."