HOME
DETAILS
MAL
പഞ്ചാബ് ബാങ്ക് തട്ടിപ്പ്: നീരവ് മോദിക്ക് നാലാം തവണയും ജാമ്യം നിഷേധിച്ചു
backup
June 12 2019 | 10:06 AM
ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് കോടികള്‍ തട്ടി മുങ്ങി ലണ്ടനില്‍ അറസ്റ്റിലായ നീരവ് മോദി വീണ്ടും ജാമ്യം നിഷേധിച്ചു. ഇതു നാലാമത്തെ പ്രാവശ്യമാണ് നീരവ് മോദി ജാമ്യത്തിന് ശ്രമിക്കുന്നത്.
ഇന്ത്യയ്ക്കു വിട്ടുനല്‍കണമെന്ന കേസില്‍ നീരവ് മോദി ഇടപെടുമെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നിഷേധിച്ചത്. കുറ്റവാളികള്‍ തിങ്ങിനിറഞ്ഞ വാന്ഡ്സവര്ത്ത് ജയിലില്‍ കഴിയുന്നതടക്കം നിരവധി പ്രശ്നങ്ങള്‍ മോദിയുടെ വക്കീല്‍ ചൂണ്ടിക്കാട്ടി.
ഇന്ത്യക്കുവേണ്ടി ഹാജരായ ക്രൗണ്പ്രോസിക്യൂഷന് സര്‍വീസ് ഇതിനെ ശക്തമായി എതിര്‍ത്തു. ക്രമക്കേടുകള്‍ കാണിക്കാനിടയുണ്ടെന്നും തെളിവു നശിപ്പിക്കാന്‍ ശ്രമം നടത്തുമെന്നും വിലയിരുത്തിയാണ് ജഡ്ജി ഇന്‍ഗ്രിഡ് സിംപല്‍ ജാമ്യം നിഷേധിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."