HOME
DETAILS

നടിയെ ആക്രമിച്ച കേസ്: വിചാരണക്ക് വെള്ളിയാഴ്ച വരെ സ്റ്റേ

  
backup
November 03 2020 | 00:11 AM

%e0%b4%a8%e0%b4%9f%e0%b4%bf%e0%b4%af%e0%b5%86-%e0%b4%86%e0%b4%95%e0%b5%8d%e0%b4%b0%e0%b4%ae%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a-%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%9a-7

 


കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണ വെള്ളിയാഴ്ച വരെ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിന്റെ വിചാരണ കൊച്ചിയിലെ അഡീഷണല്‍ സെഷന്‍സ് (സി.ബി.ഐ-3) കോടതിയില്‍ നിന്നു മാറ്റണമെന്നാവശ്യപ്പെട്ട് കേസിലെ ഇരയായ നടി സമര്‍പ്പിച്ച ഹരജിയിലാണ് ഇടക്കാല ഉത്തരവ്. പ്രതിഭാഗം തന്നെ മോശമായി ചിത്രീകരിക്കുന്ന രീതിയില്‍ ചോദ്യം ചോദിച്ചപ്പോള്‍ കോടതി ഇടപെട്ടില്ലെന്നും നടിയും സര്‍ക്കാരും കോടതിയില്‍ ബോധിപ്പിച്ചു.
നടിയെ പച്ചയ്ക്കു കത്തിക്കുമെന്ന് പ്രതി മറ്റൊരു അഭിനേതാവിനോടു പറഞ്ഞ വിവരം അറിയിച്ചപ്പോള്‍ ഇക്കാര്യം പറഞ്ഞു കേട്ട അറിവു മാത്രമാണെന്ന് പറഞ്ഞു കോടതി രേഖപ്പെടുത്താന്‍ തയാറായില്ല. രഹസ്യ വിചാരണയുടെ അന്തസത്ത തകര്‍ക്കുന്ന രീതിയില്‍ 20 ഓളം അഭിഭാഷകര്‍ക്ക് വിസ്താര സമയത്ത് പ്രവേശനം അനുവദിച്ചുവെന്ന് ഹരജിക്കാരി ആരോപിച്ചു. പ്രതി ദിലീപ് നടി മഞ്ജുവാര്യരെ മകള്‍ വഴി മൊഴി മാറ്റിപ്പറയാന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചതായി വിചാരകോടതിയില്‍ അറിയിച്ചിട്ടും ഇക്കാര്യം രേഖപ്പെടുത്തിയില്ലെന്നും നടി ആരോപണം ഉന്നയിച്ചു.
നടിയുടെയും സാക്ഷികളുടെയും മൊഴികള്‍ രേഖപ്പെടുത്തുന്നതില്‍ വീഴ്ചവരുത്തിയതിനാല്‍ വിചാരണക്കോടതി മാറ്റണമെന്ന നിലപാടാണുള്ളതെന്ന് സര്‍ക്കാരും കോടതിയില്‍ അറിയിച്ചു. കേസിലെ എട്ടാം പ്രതി ദിലീപിന് അനുകൂലമായ നടപടികള്‍ സ്വീകരിക്കുന്നുവെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ അറിയിച്ചു.
പ്രോസിക്യൂഷനു പോലും കോടതിയില്‍ വിശ്വാസമില്ലാത്ത സാഹചര്യത്തില്‍ വിചാരണകോടതിയെ എങ്ങിനെ വിശ്വസിക്കാനാവുമെന്ന് നടിയുടെ അഭിഭാഷകന്‍ ആരാഞ്ഞു. ഇരയാണെന്ന വസ്തുത കണക്കിലെടുക്കാതെയുള്ള നടപടികളാണു കോടതിയുടെ ഭാഗത്തുനിന്ന് പലപ്പോഴും ഉണ്ടായതെന്നും നടി കോടതിയെ അറിയിച്ചു. വിചാരണ കോടതിയില്‍ നടന്ന കാര്യങ്ങള്‍ സംബന്ധിച്ച സത്യവാങ്മൂലം സര്‍ക്കാര്‍ മുദ്രവച്ച കവറില്‍ ഹൈക്കോടതിയില്‍ ഹാജരാക്കി.
കഴിഞ്ഞ ഫെബ്രുവരിയില്‍ വിചാരണ പൂര്‍ത്തിയാക്കണമെന്ന സുപ്രിം കോടതി ഉത്തരവ് നിലവിലുണ്ട്. ഇക്കാരണം ചൂണ്ടിക്കാട്ടിയാണ് പ്രോസിക്യൂഷന്‍ വിചാരണ നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി വിചാരണകോടതി തള്ളിയത്. വിചാരണ കോടതിക്കെതിരേ സര്‍ക്കാരും രംഗത്തു വന്നതോടെയാണ് നടപടി ക്രമങ്ങള്‍ വെള്ളിയാഴ്ച വരെ തടഞ്ഞു ഹൈക്കോടതി ഉത്തരവിട്ടത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  8 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  8 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  9 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  9 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  9 hours ago
No Image

കാറും ബൈക്കും കൂട്ടിയിടിച്ചു; നിയന്ത്രണം വിട്ട വാഹനങ്ങൾ ട്രെയ്ലർ ലോറിയിലിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

Kerala
  •  10 hours ago
No Image

308.30 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ 

Kerala
  •  10 hours ago
No Image

ആനയെഴുന്നള്ളിപ്പും വെടിക്കെട്ടും; ഹൈക്കോടതി വിധി പ്രായോഗികമല്ലെന്ന് തൃശൂരിൽ ഉത്സവരക്ഷാ സംഗമം

Kerala
  •  10 hours ago
No Image

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; മൂന്ന് ജില്ലകളില്‍ മുന്നറിയിപ്പ്

Kerala
  •  11 hours ago
No Image

കാട്ടാന പന മറിച്ചിട്ടുണ്ടായ അപകടത്തിൽ പരുക്കേറ്റ വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

Kerala
  •  11 hours ago