HOME
DETAILS

മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കാന്‍ മ്യാന്‍മറില്‍ പ്രതിഷേധം

  
backup
September 16 2018 | 18:09 PM

%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%95%e0%b4%b0%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%9f

 

യാങ്കോന്‍: റോയിട്ടേഴ്‌സിന്റെ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചതിനെതിരേ മ്യാന്‍മറില്‍ പ്രതിഷേധം. മാധ്യമപ്രവര്‍ത്തകരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ നടന്ന പ്രതിഷേധത്തില്‍ മാധ്യമ പ്രവര്‍ത്തകരും ആക്ടിവിസ്റ്റുകളും പങ്കെടുത്തു. പ്രധാന നഗരമായ യാങ്കോനില്‍ സ്‌കൂള്‍ വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തില്‍ നിരവധി പേര്‍ പങ്കെടുത്തു.
മാധ്യമപ്രവര്‍ത്തകരായ വാ ലോണ്‍, ക്വോ സാ ഊ എന്നിവരെ വിട്ടയക്കണമെന്ന് എഴുതി കറുത്ത ബലൂണുകളുമായായി പ്രതിഷേധ പ്രകടനം നടത്തി. സൈന്യത്തിന് പ്രാധാന്യമുള്ള മ്യാന്‍മറില്‍ സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ അപൂര്‍വമാണ്. മാധ്യമപ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് സെപ്റ്റംബര്‍ മൂന്നിനാണ് മ്യാന്‍മര്‍ ജില്ലാ കോടതി വിധിച്ചത്. ഔദ്യോഗിക രേഖകള്‍ കൈവശമുണ്ടായിരിക്കെയാണ് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. എന്നാല്‍, അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് പൊലിസ് ഓഫിസര്‍ ഇവര്‍ക്ക് കൈമാറിയതായിരുന്നു രേഖകള്‍.
തങ്ങളെ പിടികൂടാനായി മ്യാന്‍മര്‍ പൊലിസ് നടത്തിയ പദ്ധതിയായിരുന്നു രേഖകളുടെ കൈമാറ്റമെന്ന് മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. രേഖകള്‍ പൊലിസ് കൈമാറുന്നതിന് സാക്ഷിയായിരുന്നുവെന്ന് ദൃക്‌സാക്ഷി കോടതിയില്‍ പറഞ്ഞിരുന്നു.
മ്യാന്‍മറിലെ ഇന്‍ ദിനില്‍ റോഹിംഗ്യകള്‍ക്കെതിരേ സൈന്യം ആക്രമണം നടത്തിയിരുന്നുവെന്ന് റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ തിരിഞ്ഞത്. തുടര്‍ന്ന് ഭരണകൂടം നടത്തിയ അന്വേഷണത്തില്‍ പത്ത് റോഹിംഗ്യന്‍ മുസ്‌ലിംകളെ കൊലപ്പെടുത്തിയതില്‍ പങ്കാളികളായതിന് ഏഴ് സൈനികര്‍ക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു.
റാഖൈനില്‍ റോഹിംഗ്യകള്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടെയാണ് സൈന്യത്തിന്റെ ആക്രമണങ്ങള്‍ വാ ലോണ്‍, ക്വോ സാ ഊ എന്നിവര്‍ പുറത്തുകൊണ്ടുവന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ട്രംപ് കരുതും പോലെ ഒറ്റയടിക്ക് വിഴുങ്ങാനോ മൂക്കില്‍ വലിക്കാനോ പറ്റുന്ന ഒന്നല്ല കാനഡ; ലോകത്തെ രണ്ടാമത്തെ വലിയ രാജ്യം ആരും മോഹിക്കുന്ന പങ്കാളി

International
  •  14 minutes ago
No Image

ഒടുവില്‍ ഒത്തു തീര്‍പ്പ്, മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്

National
  •  17 minutes ago
No Image

വഖ്ഫ് ഭൂമി വിവാദം നിലനിൽക്കെ മുനമ്പത്ത് 300 കോടിയുടെ സര്‍ക്കാര്‍ ഭൂമിയും കൈയേറി

Kerala
  •  38 minutes ago
No Image

പുരപ്പുറ സോളാർ: സംസ്ഥാനം മൂന്നാം സ്ഥാനത്ത്; അപേക്ഷകർ 43,321, സ്ഥാപിച്ചത് 5270

Kerala
  •  an hour ago
No Image

വേമ്പനാട്ട് കായൽ കൈയേറ്റം തകൃതി;  പേര് വെളിപ്പെടുത്താതെ തീരപരിപാലന അതോറിറ്റി

Kerala
  •  an hour ago
No Image

ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടം നേടാൻ ശിവന്യ പ്രശാന്ത്

oman
  •  10 hours ago
No Image

തുടർച്ചയായി 2 ദിവസം മഴ; മുല്ലപ്പെരിയാറിലെ ജലനിരപ്പ് 127. 65 അടിയായി ഉയർന്നു

Kerala
  •  10 hours ago
No Image

ഷൊ൪ണൂരിൽ ട്രെയിൻ യാത്രക്കാരിയുടെ മാല മോഷ്ടിച്ച കേസിൽ പ്രതി അറസ്റ്റിൽ

Kerala
  •  11 hours ago
No Image

'ഒരു ദിവസം രണ്ട് കണക്ക് ക്ലാസില്‍ ഇരിക്കുന്ന പോലെ; ശരിക്കും ബോറടിപ്പിച്ചു';  മോദിയുടെ പ്രസംഗത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

National
  •  11 hours ago
No Image

ബ​ഗാനോടും തോറ്റ് ബ്ലാസ്റ്റേഴ്സ്

Football
  •  11 hours ago