സി.ഐ.ടി.യു നിലപാട് പ്രതിഷേധാര്‍ഹം: എ.ഐ.ടി.യു.സി
കൊട്ടാരക്കര: താല്‍ക്കാലിക ജീവനക്കാര്‍ എന്ന സമ്പ്രദായം ഇല്ലാതാക്കണമെന്ന സി.
ഐ.ടി.യുവിന്റെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് എ.ഐ.ടിയു.സി.
സപ്ലൈകോയില്‍ ഡെപ്യൂട്ടേഷന് നിര്‍ത്തലാക്കണമെന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ ഇരുപത് വര്‍ഷത്തോളമായി സ്പ്ലൈകോയുടെ നട്ടെല്ലായി തുശ്ചമായ വേദനത്തില്‍ 12 മണിക്കൂര്‍ ജോലിചെയ്യുന്ന താല്കാലിക ജീവനക്കാരെ ഇല്ലാതാക്കണമെന്ന സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറിയുടെ നിലപാട് പ്രതിഷേധാര്‍ഹമാണെന്ന് സപ്ലൈകോ വര്‍ക്കേഴ്സ് ഫെഡറേഷന് എ.ഐ.ടി.യു.സി ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. കൊട്ടാരക്കര സുരേന്ദ്രഭവനില്‍ ചേര്‍ന്ന ജില്ലാ കമ്മിറ്റിയോഗത്തില്‍ പ്രസിഡന്റ് എം സലിം അധ്യക്ഷനായി. സെക്രട്ടറി ജി രശ്മികുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. നേതാക്കളായ കെ പുഷ്പാംഗദന്, എസ് സുഗതന്, സേതുഭായി, എന്‍ ജഗദന്‍, എസ് അഭിലാഷ്, എം ഗോപാലകൃഷ്ണന് പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."