ശബരി റെയില്‍വേ സര്‍വേ;പുതിയ അലൈന്മെന്റിന്റെ സര്‍വേ ആരംഭിച്ചു
പാലാ: ശബരി റെയില്‍വേയുടെ പുതിയ അലൈന്മെന്റിന്റെ സര്‍വേ ആരംഭിച്ചു. അന്തീനാട് പ്രദേശങ്ങലിലാണ് കഴിഞ്ഞ ദിവസം മുതല്‍ സര്‍വേ ആരംഭിച്ചത്. റെയില്‍വേ നിയോഗിച്ച സ്വകാര്യ ഏജന്‍സിയാണ് സര്‍വേ നടത്തുന്നത്. റെയില്‍വേ നിര്‍ദേശിച്ച മൂന്ന് അലൈന്മെന്റുകളില് പുതിയ അലൈന്മെന്റനുസരിച്ചാണ് സര്‍വ്വേ. രാമപുരം ,വെള്ളിലാപ്പള്ളി, കടനാട് വില്ലേജുകള്‍ കഴിഞ്ഞുള്ള പ്രദേശങ്ങളിലാണ് സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച് തര്‍ക്കങ്ങളുള്ളത്. ഇതിനെത്തുടര്‍ന്നാണ് റെയില്‍വേ വിവിധ അലൈന്മെന്റ് നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. ശബരിപാതയുടെ പുതിയ അലൈന്മെന്റ് കടന്നു പോകുന്ന വേഴങ്ങാനം ചൂണ്ടച്ചേരി അമ്പാറനിരപ്പ് ചാത്തന്‍കുളം എന്നീ പ്രദേശങ്ങളിലെ ജനങ്ങള്‍ നാളുകളായി സമരത്തിലാണ്. ഇതിനെത്തുടര്‍ന്ന് തുടര്‍ നടപടികളുണ്ടായില്ല. എന്നാല്‍ ഈ മേഖലകളിലാണ് റെയില്‍വേയുടെ മേല്‍നോട്ടത്തില്‍ കഴിഞ്ഞദിവസം സര്‍വ്വേ ആരംഭിച്ചത്. സ്ഥലവാസികളില്‍ നിന്ന് എതിര്‍പ്പുള്ളതിനാല്‍ സര്‍വ്വേയ്ക്ക് പൊലിസിന്റെ സംരക്ഷണമുണ്ട്. കരൂര്‍ പഞ്ചായത്തിലെ ജനവാസകേന്ദ്രമായ അന്തീനാട്ടില്‍ ശബരിപാതയുടെ പുതിയ സര്‍വേ നടത്തുന്നത് നിര്‍ത്തിവയ്ക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
ശാന്തിനിലയം സ്കൂളിന്റെയും അന്തീനാട് പള്ളിയുടെയും ക്ഷേത്രത്തിന്റെയും മദ്ധ്യത്തിലുള്ള ഭാഗത്തുകൂടിയാണ് സര്‍വ്വേ നടത്തുന്നത്. സര്‍വ്വേ നടക്കുന്ന ദിവസങ്ങളില്‍ സമരപരിപാടികള്‍ ആരംഭിക്കുവാനും നാട്ടുകാര്‍ തീരുമാനിച്ചു. അന്തീനാട് മേഖലയെ ഒഴിവാക്കി പഴയ അലൈന്മെന്റ് പുനസ്ഥാപിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. കരൂര്‍ പഞ്ചായത്തംഗം കുര്്യാക്കോസ് ജോസഫിന്റെ നേത്ൃത്വത്തിലാണ് പ്രക്ഷോഭങ്ങള്‍ നടക്കുന്നത്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."