നികുതി ചോര്‍ച്ച കണ്ടെത്താന്‍ മാര്‍ഗമില്ലെന്ന് ധനമന്ത്രി
തിരുവനന്തപുരം: ജി.എസ്.ടി ഏര്‍പ്പെടുത്തിയതോടെ ഉണ്ടായ നികുതി ചോര്‍ച്ച കണ്ടെത്താന്‍ നിലവില്‍ മാര്‍ഗങ്ങളില്ലെന്ന് മന്ത്രി തോമസ് ഐസക് നിയമസഭയില്‍ പറഞ്ഞു. നികുതി പിരിവില്‍ ഇപ്പോള്‍ പോരായ്മയുണ്ട്. ഇതു പരിഹരിക്കുമെന്നും ധനാഭ്യര്‍ഥന ചര്‍ച്ചയ്ക്കിടെ മന്ത്രി മറുപടി നല്‍കി.
ജി.എസ്.ടി വന്നതോടെ നികുതി വരുമാനത്തില്‍ വന്‍ കുറവുണ്ട്. മറ്റു സംസ്ഥാനങ്ങള്‍ക്ക് ആവശ്യമായ കൂടുതല്‍ സാധനങ്ങളും അവിടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്നതിനാല്‍ വാങ്ങല്‍-വില്‍ക്കല്‍ ശൃംഖല മുറിയുന്നില്ല. എന്നാല്‍ കേരളം 80 ശതമാനം സാധനങ്ങളും വാങ്ങുകയാണ്. ഇവയുടെ ശരിയായ നികുതി വരുന്നില്ല. സ്വര്‍ണം, ടൈല്‍, ഗ്രാനൈറ്റ്, പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയുടെ നികുതിയില്‍ ചോര്‍ച്ചയുണ്ട്. ഇതിന്റെ കാരണം കണ്ടുപിടിക്കാന്‍ വാര്‍ഷിക റിട്ടേണ്‍ കിട്ടണം. അടുത്ത മാസം ഇത് കിട്ടുന്നതോടെ നികുതി ചോര്‍ച്ച തിരിച്ചു പിടിക്കാനാകും.
മുഖ്യമന്ത്രിയുടെ ദുരന്തനിവാരണ ഫണ്ടില്‍നിന്ന് ഗ്രാമീണ റോഡ് പുനരുദ്ധാരണത്തിന് സാമ്പത്തിക സഹായം ലഭ്യമാക്കും. പ്രളയബാധിതരുടെ വീടുകള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ചില അപ്പീലുകള്‍ നിലവിലുണ്ട്. അവ പരിശോധിച്ച ശേഷമേ പണം അനുവദിക്കാന്‍ സാധിക്കൂവെന്നും ഐസക് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."