HOME
DETAILS

സഭകളുടെ സമീപനത്തില്‍ ഇരട്ടനീതിയും വിവേചനവും

  
backup
September 16 2018 | 19:09 PM

%e0%b4%b8%e0%b4%ad%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%ae%e0%b5%80%e0%b4%aa%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87%e0%b4%b0

 

മട്ടാഞ്ചേരി: വിവാദവിഷയങ്ങളില്‍ അകപ്പെടുന്ന ബിഷപ്പുമാര്‍ക്കെതിരേയുള്ള സമീപനത്തില്‍ ക്രൈസ്തവസഭകളില്‍ ഇരട്ടനീതിയും വിവേചനവുമെന്ന് ആരോപണം. 2008ല്‍ യുവതിയെ ദത്തെടുത്ത സംഭവത്തില്‍ കൊച്ചി രൂപതാ ബിഷപ്പായിരുന്ന ജോണ്‍ തട്ടുങ്കലിനെതിരേ ഇതര സഭാധ്യക്ഷന്മാരും റോമും സ്വീകരിച്ച നടപടിയും കന്യാസ്ത്രീ പീഡനത്തില്‍ ജലന്തര്‍ രൂപതാ ബിഷപ്പിനെതിരായ സമീപനവും ചൂണ്ടിക്കാട്ടിയാണ് ഒരു വിഭാഗം അല്‍മായരടക്കം രംഗത്തുവന്നത്. ലത്തീന്‍ കത്തോലിക്കാ വിഭാഗത്തിന്റേതായ കൊച്ചി രൂപതാ ബിഷപ്പിനോടുള്ള സമീപനം പിന്നാക്ക വിഭാഗത്തെ അടിച്ചമര്‍ത്താനായി പ്രയോഗിച്ചതായും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.
2008 ഒക്ടോബറിലാണ് കൊച്ചി ബിഷപ്പിന്റെ യുവതിയെ ദത്തെടുക്കല്‍ വിവാദം ഉയരുന്നത്. രക്ഷിതാക്കളുടെ സമ്മതത്തോടെ 26കാരിയായ യുവതിയെ 59 കാരനായ അന്നത്തെ കൊച്ചി രൂപതാ ബിഷപ്പ് ജോണ്‍ തട്ടുങ്കല്‍ ദത്തെടുത്ത് ഫോര്‍ട്ടുകൊച്ചിയിലെ രൂപതാ ആസ്ഥാന സമീപത്തെ ഗസ്റ്റ്ഹൗസില്‍ താമസിപ്പിക്കുകയും യുവതിയുടെ രക്തം അരമനയില്‍ തളിക്കുകയും ചെയ്തതാണ് വിവാദത്തിനിടയാക്കിയത്.
2008 സെപ്റ്റംബറില്‍ മട്ടാഞ്ചേരി രജിസ്റ്റര്‍ ഓഫിസില്‍ ദത്തെടുക്കല്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ യുവതിയെ ദത്തെടുത്തത് കാനോന്‍ നിയമപ്രകാരം തെറ്റാണെന്നും ബിഷപ്പ് ക്രൈസ്തവ രൂപതാധ്യക്ഷ പദവിയുടെ ധാര്‍മികതയും വിശ്വാസ്യതയും കളങ്കപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ജോണ്‍ തട്ടുങ്കലിനെ വത്തിക്കാനിലെ നിര്‍ദേശപ്രകാരം രൂപതാ ബിഷപ്പ് സ്ഥാനത്തുനിന്ന് 2008 ഒക്ടോബറില്‍ നീക്കിയത്. വിഷയത്തില്‍ മൂന്നംഗ മെത്രാന്‍ സമിതി അന്വേഷണം നടത്തിയെങ്കിലും 2013ല്‍ ജോണ്‍ തട്ടുങ്കല്‍ നാടുവിട്ടിരുന്നു.
കാനോന്‍ നിയമമുയര്‍ത്തിയായിരുന്നു കൊച്ചി ബിഷപ്പ് ഡോക്ടര്‍ ജോണ്‍ തട്ടുങ്കലിനെ വത്തിക്കാനില്‍ നിന്നുള്ള നിര്‍ദേശപ്രകാരം വരാപ്പുഴ ആര്‍ച്ച് ബിഷപ്പ് ഡാനിയേല്‍ അച്ചാരുപറമ്പില്‍ കൊച്ചി രൂപതാ ബിഷപ്പ് സ്ഥാനത്തുനിന്ന് നീക്കം ചെയ്തത്.
എന്നാല്‍, സഭയുടെ തിരുവസ്ത്രമണിഞ്ഞ കന്യാസ്ത്രീയെ ലൈംഗികമായി നിരന്തരംപീഡിപ്പിക്കുകയും ഇതുസംബന്ധിച്ചു രേഖാമൂലം പരാതി നല്‍കിയിട്ടും ഒരു വിഭാഗം കന്യാസ്ത്രീകള്‍ ജലന്തര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ പരസ്യമായി രംഗത്തിറങ്ങിയിട്ടും വത്തിക്കാനും ഇതര ക്രൈസ്തവ സഭാധ്യക്ഷന്മാരും നടത്തുന്ന രക്ഷിക്കല്‍ തന്ത്രം ബിഷപ്പുമാര്‍ക്കെതിരായുള്ള ഇരട്ടനീതിയും സമീപനവുമാണ് വെളിപ്പെടുന്നതെന്ന് അല്‍മായ വിഭാഗം പറയുന്നു. ക്രൈസ്തവ പിന്നാക്കക്കാരായ ലത്തീന്‍ വിഭാഗങ്ങളോടുള്ള വിവേചനമാണിത് കാണിക്കുന്നതെന്നും ഇവര്‍ ചൂണ്ടിക്കാട്ടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജനസാഗരം തീര്‍ത്ത് ടിവികെയുടെ ആദ്യ സമ്മേളനം; രാഷ്ട്രീയ നിലപാട് പറയാന്‍ വിജയ് 

National
  •  2 months ago
No Image

ബെംഗളൂരു- അയോധ്യ ആകാശ് എയറിന് ബോംബ് ഭീഷണി; യു.പിയിലെ പത്ത് ഹോട്ടലുകളിലേക്കും ഭീഷണി സന്ദേശമെത്തി

National
  •  2 months ago
No Image

കൊല്ലം അഷ്ടമുടിക്കായലില്‍ മത്സ്യങ്ങള്‍ കൂട്ടത്തോടെ ചത്തുപൊങ്ങി

Kerala
  •  2 months ago
No Image

കുവൈത്തില്‍ ഷോപ്പിങ് മാളില്‍ യുവതിക്ക് നേരെ ആക്രമണം; മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പിടിച്ച് പൊലിസ് 

Kuwait
  •  2 months ago
No Image

പാലക്കാട്ടെ കത്ത് വിവാദം അന്വേഷിക്കുമെന്ന് കെ.സുധാകരന്‍

Kerala
  •  2 months ago
No Image

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

'പൂരം നടക്കേണ്ടതുപോലെ നടന്നില്ല'എല്ലാ സത്യങ്ങളും പുറത്തുവരണമെന്ന് ബിനോയ് വിശ്യം; മുഖ്യമന്ത്രിയുടെ പ്രസ്താവന തള്ളി സിപിഐ

Kerala
  •  2 months ago
No Image

തിരുവനന്തപുരത്ത് വീട്ടില്‍ അതിക്രമിച്ചുകയറി ഇരുപതുകാരിയെ പീഡിപ്പിച്ചു ; കൊല്ലം സ്വദേശികള്‍ പിടിയില്‍

Kerala
  •  2 months ago
No Image

ഡിസിസിയുടെ കത്ത് പുറത്തുവന്നതില്‍ ഗൂഢാലോചന; മറ്റ് വിഷയങ്ങളില്‍ നിന്ന് ചര്‍ച്ച വഴിതിരിക്കാനുള്ള ശ്രമമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ 

Kerala
  •  2 months ago
No Image

രാഹുലിനെ പാലക്കാട്ട് സ്ഥാനാര്‍ഥിയാക്കിയതിന് പിന്നില്‍ ഷാഫി പറമ്പിലും വി.ഡി സതീശനും; എം.വി ഗോവിന്ദന്‍

Kerala
  •  2 months ago