ആരാധനാലയങ്ങള്‍ക്ക് സമീപം കള്ളുഷാപ്പ് തുറക്കാനുള്ള നീക്കം വീണ്ടും സജീവം
വളാഞ്ചേരി: ഏതാനും മാസങ്ങളുടെ ഇടവേളക്കുശേഷം വളാഞ്ചേരിയില്‍ ജനവാസകേന്ദ്രത്തിലും ആരാധനാലയങ്ങള്‍ക്കും സമീപം കള്ളുഷാപ്പ് തുറക്കാന്‍ സജീവ നീക്കം. നിരവധി കുടുംബങ്ങള്‍ താമസിക്കുന്ന വൈക്കത്തൂരില്‍ നഗരസഭാ കാര്യാലയത്തിന് എതിര്‍വശത്തുള്ള വൈക്കത്തൂര്‍ ക്ഷേത്രം- പെരിന്തല്‍മണ്ണ ബൈപാസ് റോഡില്‍ ആറാംവാര്‍ഡിലുള്ള കെട്ടിടത്തിലാണ് ഷാപ്പ് തുറക്കാനുള്ള നീക്കം സജീവമായിട്ടുള്ളത്. നേരത്തേയും ഇതേ കെട്ടിടത്തില്‍തന്നെയാണ് ഇതിനുള്ള രഹസ്യ ശ്രമം നടന്നത്. വിവരമറിഞ്ഞ് പ്രദേശവാസികളും നഗരസഭയും പ്രതിഷേധ സമരങ്ങളുമായി രംഗത്തെത്തി. പ്രദേശവാസികളുടെ കടുത്തഎതിര്‍പ്പുമൂലം ഷാപ്പ് തുറക്കാനുളള നീക്കം ഇക്കൂട്ടര്‍ ഉപേക്ഷിച്ചുവെന്നാണ് ബന്ധപ്പെട്ടവര്‍ നാട്ടുകാരെ അറിയിച്ചിരുന്നത്. എന്നാല്‍ എല്ലാം ശാന്തമായ സാഹചര്യത്തില്‍ വീണ്ടും തുറക്കാനുള്ള ശ്രമത്തിലാണ്.
വൈക്കത്തൂര്‍ മഹാദേവക്ഷേത്രം, മസ്ജിദുറഹ്മ എന്നീ ഹിന്ദു, മുസ്‌ലിം ആരാധനലായങ്ങളും ഒരു എസ്.സി കോളനിയും ഷാപ്പ് തുറക്കാന്‍ നിശ്ചയിച്ചിട്ടുള്ള കെട്ടിടത്തിന് സമീപത്തുണ്ട്. കൂടാതെ ബസ് സ്റ്റാന്റില്‍നിന്നും വളാഞ്ചേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നീ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് ആയിരക്കണക്കിന് വിദ്യാര്‍ഥികളാണ് ഷാപ്പ് തുറക്കാന്‍ അനുമതി കാത്തിരിക്കുന്ന കെട്ടിടത്തിന്മുന്നിലൂടെ ദിവസവും നടന്നുപോകുന്നത്. ഇതെല്ലാം കണ്ടില്ലെന്ന് നടിച്ചാണ് ഷാപ്പ് തുറക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രമിക്കുന്നത്. ഒരു മേഖലയുടെ സൈ്വര്യജീവിതം തകര്‍ക്കാന്‍ സാഹചര്യമൊരുക്കുന്ന ഷാപ്പ് തുറക്കാന്നതിനെതിരേ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് വൈക്കത്തൂര്‍ റസിഡന്റ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."