ഉറവ വറ്റാതെ അകമ്പാടം ഗ്രൗണ്ട്
നിലമ്പൂര്‍: വരള്‍ച്ചയിലും അകമ്പാടം ഗ്രൗണ്ടില്‍ ഉറവപൊടിയുന്നത് കൗതുകമാവുന്നു. കഴിഞ്ഞ മാസം ഉണ്ടായ പ്രളയത്തില്‍ പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയും മേഖലയില്‍ വ്യാപകമായി ഉറവകള്‍ പൊട്ടുകയും പലഭാഗങ്ങളും വെള്ളത്തിനടിയിലാവുകയും ചെയ്തിരുന്നു.
മഴ മാറിയതോടെ പുഴകളിലടക്കം ജലവിതാനം വേനല്‍ കാലത്തിന് തുല്യമായി. എന്നാല്‍ ചാലിയാര്‍ പഞ്ചായത്തിലെ അകമ്പാടം അങ്ങാടിക്കു സമീപമുള്ള പ്രധാന ഗ്രൗണ്ടില്‍ അന്നു പൊട്ടിയ ഉറവ ഇന്നും നിലക്കാതെ വെള്ളം ഒഴുകുകയാണ്. ഗ്രൗണ്ടിന്റെ പകുതി ഭാഗവും വെള്ളം നിറഞ്ഞ് ചെളിക്കുളമായ അവസ്ഥയാണ്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഗ്രൗണ്ടില്‍ ഉറവപൊട്ടിയത്. ഗ്രൗണ്ടിനോട് ചേര്‍ന്ന് മുന്‍പ് വെള്ളച്ചാല്‍ ഉണ്ടായിരുന്നുവെങ്കിലും കാലക്രമേണ മണ്ണിട്ട് മൂടപ്പെട്ടു. ഈ ഭാഗത്തു നിന്നാണ് ഇപ്പോള്‍ നിലക്കാത്ത ഉറവയുള്ളത്. കിണറുകളിലും തോടുകളിലും പ്രതിദിനം വെള്ളം താഴുമ്പോള്‍ ഗ്രൗണ്ടിലെ അപൂര്‍വ പ്രതിഭാസം കാണാന്‍ നിരവധി പേരാണ് എത്തുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."