HOME
DETAILS

സമസ്ത പൊതു പരീക്ഷാ ടോപ്പ്ലസ് ജേതാക്കളെ ആദരിച്ചു

  
backup
September 17 2018 | 03:09 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81-%e0%b4%aa%e0%b4%b0%e0%b5%80%e0%b4%95%e0%b5%8d%e0%b4%b7%e0%b4%be-%e0%b4%9f%e0%b5%8b%e0%b4%aa%e0%b5%8d%e0%b4%aa

മലപ്പുറം: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ഇക്കഴിഞ്ഞ വര്‍ഷം നടത്തിയ പൊതു പരീക്ഷകളില്‍ ടോപ് പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും അനുമോദനവും ജില്ലയിലെ രണ്ട് കേന്ദ്രങ്ങളിലായി നടന്നു.
നിലമ്പൂര്‍, കാളികാവ്, പെരിന്തല്‍മണ്ണ, മഞ്ചേരി മേഖലകളിലെ 219 വിദ്യാര്‍ഥികള്‍ക്ക് വണ്ടൂര്‍ ചെറുകോട് അല്‍ഹിദായ യതീംഖാന കാംപസില്‍വച്ച് അവാര്‍ഡുകള്‍ വിതരണം ചെയ്തു. സമസ്ത ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.ഹസന്‍ മുസ്്‌ലിയാര്‍ അധ്യക്ഷനായി. സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉപഹാര സമര്‍പ്പണം നടത്തി. കെ.ടി കുഞ്ഞിമാന്‍ ഹാജി, സലീം എടക്കര, ഇബ്രാഹീം ഫൈസി തിരൂര്‍ക്കാട്, എന്‍.ടി.സി മജീദ്, ടി.കെ മുസ്തഫ ഫൈസി, വി. ഹുസൈന്‍ ഫൈസി സംസാരിച്ചു.
എടവണ്ണപ്പാറ, കൊണ്ടോട്ടി, മലപ്പുറം, കൊളത്തൂര്‍ മേഖലകളിലെ 265 വിദ്യാര്‍ഥികള്‍ക്ക് മലപ്പുറം സുന്നി മഹലില്‍വച്ച് അവാര്‍ഡ് നല്‍കി. സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സമസ്ത മദ്‌റസ മാനേജ്‌മെന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി.
സയ്യിദ് ബി.എസ്.കെ തങ്ങള്‍ എടവണ്ണപ്പാറ പ്രാര്‍ഥന നടത്തി. പി. ഉബൈദുല്ല എം.എല്‍.എ ഉപഹാര സമര്‍പ്പണം നടത്തി. സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് മാനേജര്‍ കെ. മോയിന്‍ കുട്ടി മാസ്റ്റര്‍ കാഷ് അവാര്‍ഡ് വിതരണം ചെയ്തു. പുത്തനഴി മൊയ്തീന്‍ ഫൈസി, ഇസ്മാഈല്‍ കുഞ്ഞു ഹാജി, കാളാവ് സൈതലവി മുസ്‌ലിയാര്‍, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, എം.പി മുഹമ്മദ് മുസ്‌ലിയാര്‍ കടുങ്ങല്ലൂര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, പി.കെ ലത്തീഫ് ഫൈസി സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ: ഗ്ലോബൽ വില്ലേജ് ഇരുപത്തൊമ്പതാം സീസണിന്റെ സമയക്രമം അറിയാം

uae
  •  2 months ago
No Image

ഹോട്ടലില്‍ പോയത് സുഹൃത്തുക്കളെ കാണാന്‍; ഓം പ്രകാശിനെ അറിയില്ല, കണ്ടതായി ഓര്‍മ്മയില്ല, പ്രയാഗ മാര്‍ട്ടിന്‍

Kerala
  •  2 months ago
No Image

കറന്റ് അഫയേഴ്സ്-10-10-2024

PSC/UPSC
  •  2 months ago
No Image

പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസില്‍ യോഗത്തിന് മുറി നല്‍കിയില്ല; പ്രതിഷേധവുമായി അന്‍വര്‍

Kerala
  •  2 months ago
No Image

സംശയാസ്പദ സാമ്പത്തിക ഇടപാടുകളിൽ കുരുക്ക് മുറുക്കി യു.എ.ഇ

uae
  •  2 months ago
No Image

 സാഹിത്യ നൊബേല്‍ ഹാന്‍ കാങിന് 

International
  •  2 months ago
No Image

ബഹ്റൈനിലും,മലേഷ്യയിലും ജോലി നേടാൻ കേരളീയർക്ക് ഇതാ സുവർണാവസരം

bahrain
  •  2 months ago
No Image

വനിത നിര്‍മ്മാതാവിന്റെ പരാതി; നിര്‍മാതാക്കളുടെ അറസ്റ്റ് സെഷന്‍ കോടതി തടഞ്ഞു

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസിയുടെ എസി സൂപ്പര്‍ഫാസ്റ്റ് പ്രീമിയം സര്‍വീസ്; അടുത്ത ആഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

Kerala
  •  2 months ago
No Image

സ്വര്‍ണ്ണക്കടത്ത്: ഗവര്‍ണറെ തിരുത്തി പൊലിസ്, 'പണം നിരോധിത സംഘടനകള്‍ ഉപയോഗിക്കുന്നതായി വെബ്‌സൈറ്റിലില്ല'

Kerala
  •  2 months ago