HOME
DETAILS

തനിയാവര്‍ത്തനമോ?

  
backup
November 03 2020 | 22:11 PM

9743513514386-2020

 


കേരളത്തില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ നേരിടുന്ന ഒരു പതിവു പ്രതിസന്ധിയുണ്ട്. കാലാവധി തീരാറാവുമ്പോള്‍ രാഷ്ട്രീയമാകെ കലങ്ങി മറിയും. ആരോപണങ്ങള്‍ ഒന്നിനു പുറകെ ഒന്നായി പൊട്ടിപ്പുറപ്പെടും, കക്ഷികളിലും മുന്നണികളിലും അനൈക്യം പതിവാകും. മുഖ്യമന്ത്രിക്കെതിരേ ആരോപണങ്ങള്‍ കനക്കും. കാര്യങ്ങളൊക്കെയും കൈവിട്ടുപോകും.


1957-ലെ ഇ.എം.എസ് സര്‍ക്കാര്‍ മുതല്‍ കേരളം മാറിമാറി ഭരിച്ച ഗവണ്‍മെന്റുകള്‍ക്കൊക്കെയും നേരിട്ട ദുര്യോഗമാണിത്. ഭരണത്തിലെ അവസാനകാലഘട്ടം - അതായത് അവസാനത്തെ ഏഴോ എട്ടോ മാസങ്ങളിലെ രാഷ്ട്രീയ മാറ്റങ്ങളാണ് നിര്‍ണായകമാവുക. ആരോപണങ്ങളും സമരങ്ങളും പെരുകുന്നതോടെ രാഷ്ട്രീയം കലുഷിതമാവും. 57-ലെ ഇ.എം.എസ് ഗവണ്‍മെന്റ് വീണത് അതിരൂക്ഷമായ വിമോചന സമരത്തിലൂടെയായിരുന്നു. പട്ടം താണുപിള്ളയും ആര്‍. ശങ്കറും സി. അച്യുതമേനോനും കെ. കരുണാകരനുമൊക്കെ പല ഘട്ടങ്ങളിലായി പ്രതികൂല സാഹചര്യങ്ങളില്‍ ഉലഞ്ഞു താഴെ വീഴുകയായിരുന്നു. ഏറ്റവും ദയനീയമായ പതനം 1995-ലെ കെ. കരുണാകരന്റെ രാജിയായിരുന്നു. കോണ്‍ഗ്രസിനുള്ളില്‍ ഉരുണ്ടുകൂടി വളര്‍ന്നുവന്ന ഗ്രൂപ്പുപോരില്‍ സ്വന്തം പാര്‍ട്ടിക്കാര്‍ ഐ.എസ്.ആര്‍.ഒ ചാരക്കേസ് ആയുധമാക്കി മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കരുണാകരനെ താഴെയിറക്കുകയായിരുന്നു. പിന്നീടു മുഖ്യമന്ത്രിയായ എ.കെ ആന്റണിക്കും 1996-ലെ തെരഞ്ഞെടുപ്പില്‍ ജയിക്കാനായില്ലെന്നതും ചരിത്രം. ഐക്യജനാധിപത്യമുന്നണിയും ഇടതു ജനാധിപത്യമുന്നണിയും ഏറെക്കുറെ തുല്യശക്തികളായി പരസ്പരം നോക്കി നില്‍ക്കുന്ന കേരളത്തില്‍ ഓരോ തെരഞ്ഞെടുപ്പിലും രണ്ടിലൊരു മുന്നണിയെ കൃത്യമായ ഇടവേളകളില്‍ മാറിമാറി വിജയിപ്പിക്കുക പതിവായിരുന്നു. അതുകൊണ്ടു തന്നെ ഓരോ ഭരണവും കാലാവധി തീരാറാവുമ്പോള്‍ ഭരണത്തുടര്‍ച്ചയുടെ കാര്യം പറഞ്ഞു തുടങ്ങും. തെരഞ്ഞെടുപ്പു വരുമ്പോള്‍ എതിര്‍ മുന്നണി ഭരണത്തിലേറുകയും ചെയ്യും. ഭരണത്തിലെ സ്വന്തം വൈദഗ്ധ്യത്തിന്റെ പേരില്‍ പേരുകേട്ട ഭരണാധികാരി തന്നെയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാനേജ്‌മെന്റ് കോഴ്‌സുകളൊന്നും പഠിച്ചു പാസായിട്ടില്ലെങ്കിലും ഭരണത്തില്‍ ഒരു മാനേജ്‌മെന്റ് മികവു കൊണ്ടുവരാന്‍ കഴിഞ്ഞിട്ടുണ്ട് അദ്ദേഹത്തിന്. 1996-ലെ നായനാര്‍ സര്‍ക്കാരില്‍ വൈദ്യുതി മന്ത്രിയായിരിക്കെ, കേരളം നേരിട്ട രൂക്ഷമായ വൈദ്യുതിക്ഷാമത്തിനു പരിഹാരമുണ്ടാക്കാന്‍ പിണറായിക്ക് കഴിഞ്ഞത് ഭരണത്തിലെ മികവും മാനേജ്‌മെന്റ് വൈദഗ്ധ്യവും കൊണ്ടാണ്. മുഖ്യമന്ത്രിയായ ശേഷം ഭരണത്തിന്റെ പല തലങ്ങളിലും പിണറായി വിജയന്‍ ഈ ഭരണവൈദഗ്ധ്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. കൊവിഡ് ആഞ്ഞടിക്കുകയും രോഗവ്യാപനം തീവ്രമാവുകയും ചെയ്തതോടെ മഹാമാരി നിയന്ത്രണത്തിന്റെ നേതൃത്വം ആരോഗ്യമന്ത്രി കെ.കെ ശൈലജ ടീച്ചറിന്റെ കൈയില്‍ നിന്ന് മുഖ്യമന്ത്രി നേരിട്ട് ഏറ്റെടുക്കുകയായിരുന്നു. ദിവസേന വൈകുന്നേരം മുഖ്യമന്ത്രി നടത്തിയ പത്രസമ്മേളനം ടെലിവിഷന്‍ ചാനലുകള്‍ നേരിട്ടു സംപ്രേഷണം ചെയ്തതോടെ പിണറായി വിജയന്റെ റേറ്റിങ്ങും അതിവേഗം വളര്‍ന്നു. 2018-ലെയും 2019-ലെയും പ്രളയദുരന്തത്തെ കൈകാര്യം ചെയ്ത രീതിയുടെ പേരിലും മുഖ്യമന്ത്രി പരക്കെ പ്രശംസനേടി. ഇതിന്റെയൊക്കെ പശ്ചാത്തലത്തിലാണ് ഇടതുസര്‍ക്കാര്‍ ഭരണത്തുടര്‍ച്ചയിലേയ്ക്ക് നീങ്ങുന്നുവെന്ന പ്രചാരണം അവിടെയുമിവിടെയുമൊക്കെ ഉയര്‍ന്നത്.


മികച്ച ഭരണാധികാരിയെന്ന നിലയില്‍ പിണറായി വിജയന്റെ പെരുമ ഉയര്‍ന്നു കൊണ്ടേയിരുന്നു. മുഖ്യമന്ത്രിയുടെ ദിവസേനയുള്ള പത്രസമ്മേളനത്തിനെതിരേ പ്രതിപക്ഷം പരസ്യമായി ആക്ഷേപം ഉന്നയിച്ചു. മന്ത്രി ശൈലജ ടീച്ചറുടെ ഭരണ രീതികളെ അധിക്ഷേപിച്ചു. അപ്രതീക്ഷിതമായാണ് സ്പ്രിംഗ്ലര്‍ വിവാദം പൊട്ടിപ്പുറപ്പെട്ടത്. കൊവിഡ്-19 എന്ന വൈറസ് മനുഷ്യനിലുണ്ടാക്കുന്ന രോഗലക്ഷണങ്ങളും മറ്റും രേഖപ്പെടുത്തുന്നതിലേയ്ക്ക് ഡേറ്റാ ശേഖരണം നടത്താനുള്ള നീക്കമാണ് വലിയൊരു വിവാദത്തില്‍ കുരുങ്ങിയത്. സ്പ്രിംഗ്ലര്‍ തീരുമാനത്തിനു പിന്നില്‍ എം. ശിവശങ്കര്‍ ആയിരുന്നു, മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി. മുഖ്യമന്ത്രിയെപ്പോലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ദിവസേന പത്രസമ്മേളനം നടത്തിത്തുടങ്ങി. ചാനലുകള്‍ അത് നേരിട്ട് സംപ്രേഷണം ചെയ്തതോടെ പ്രതിപക്ഷത്തിനു ജീവന്‍ വെച്ചു. വി.ഡി സതീശനും ശബരീനാഥനും പി.ടി തോമസുമൊക്കെ ദിവസേന പുതിയ പുതിയ ആരോപണങ്ങളുമായി രംഗത്തെത്തി. തൊട്ടുപിന്നാലെ ബെവ്‌കോ ആപ്പിന്റെ പേരിലുള്ള ആരോപണം വരവായി. അതിന്റെയും പിന്നില്‍ ശിവശങ്കര്‍ തന്നെ. അതും കഴിഞ്ഞപ്പോഴിതാ നയതന്ത്രബാഗേജ് വഴി സ്വര്‍ണക്കടത്തിന്റെ വാര്‍ത്തവരുന്നു. അതിനു പിന്നില്‍ സ്വപ്നാ സുരേഷ് എന്ന യുവതിയുടെ പേരും ചിത്രങ്ങളും വിഡിയോകളും പ്രചരിച്ചതോടെ കാര്യങ്ങള്‍ പിന്നെയും വഷളായി. ശിവശങ്കറിന് അതിരുകടന്ന ബന്ധങ്ങളും ഇടപാടുകളുമുണ്ടായിരുന്നുവെന്ന വാര്‍ത്തകള്‍ സര്‍ക്കാരിനെത്തന്നെ വെട്ടിലാക്കി. മുഖ്യമന്ത്രിയുടെ പേരും പെരുമയും താഴേയ്ക്ക്. ശിവശങ്കര്‍ സസ്‌പെന്‍ഷനിലായി. കസ്റ്റംസും ഇ.ഡിയും എന്‍.ഐ.എയും ശിവശങ്കറിനെ ചോദ്യം ചെയ്തത് നൂറു മണിക്കൂറിലേറെ നേരം. അവസാനം മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ നാടകീയമായ അറസ്റ്റ്. കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഓഫിസിലെ ഏറ്റവും ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ ഇ.ഡിയുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ തലകുനിച്ചു നില്‍ക്കേണ്ടി വരുന്നത് ഇതാദ്യം. സര്‍ക്കാര്‍ ആകെ ബുദ്ധിമുട്ടിലായി. മുഖ്യമന്ത്രി പിണറായി വിജയനും.


ഇതേ സമയത്തു തന്നെ ബംഗളൂരുവില്‍ ബിനീഷ് കോടിയേരി എന്‍ഫോഴ്‌സ്‌മെന്റ് ഡിപ്പാര്‍ട്ടുമെന്റിന്റെ അറസ്റ്റിലായത് ഇടതുമുന്നണിക്ക് പ്രത്യേകിച്ച് സി.പി.എമ്മിന് കനത്ത തിരിച്ചടിയായി. ബിനീഷ് കോടിയേരിക്കു നേരെ ഉയര്‍ന്നിരിക്കുന്നത് മയക്കുമരുന്നു വ്യാപാരത്തെ പിന്തുണച്ചതു മുതല്‍ അനധികൃത സ്വത്തു സമ്പാദനം വരെയുള്ള ഗുരുതരമായ ആരോപണങ്ങള്‍. പാര്‍ട്ടി നേതാവിന്റെ മക്കളോ ബന്ധുക്കളോ തെറ്റു ചെയ്താല്‍ പാര്‍ട്ടി ഉത്തരവാദിത്വം വഹിക്കേണ്ടതില്ലെന്നും ബന്ധപ്പെട്ടവര്‍ തന്നെത്താന്‍ അതിന്റെ ഫലം അനുഭവിച്ചുകൊള്ളണമെന്നുമാണ് പാര്‍ട്ടിയുടെ നയമെന്നു നേതാക്കള്‍ തത്ത്വങ്ങള്‍ നിരത്തുന്നുണ്ടെങ്കിലും കാര്യം ഗൗരവമേറിയതു തന്നെ. ബിനീഷ് കോടിയേരി തെറ്റൊന്നും ചെയ്തിട്ടില്ലെന്നുറപ്പിച്ചു പറയാന്‍ പാര്‍ട്ടി നേതാക്കളൊന്നും തയാറായിട്ടുമില്ല. ശിവശങ്കറിന്റെ കാര്യത്തിലാവട്ടെ, നേതാക്കള്‍ക്കൊക്കെയും പ്രതീക്ഷയുണ്ടുതാനും. ശിവശങ്കറിനെ കസ്റ്റഡിയില്‍ വെച്ച് കടുത്ത സമ്മര്‍ദത്തിലാക്കി മുഖ്യമന്ത്രിയിലേയ്ക്ക് നീളുന്ന തെളിവുകള്‍ തേടുകയാണ് കേന്ദ്ര ഏജന്‍സികള്‍ എന്നാണ് സി.പി.എം നേതാക്കളൊക്കെയും കരുതുന്നത്. ഇതു ബി.ജെ.പിയുടെ പതിവു രാഷ്ട്രീയക്കളിയാണെന്ന് അവര്‍ പറയുന്നു. എങ്കിലും പ്രതിച്ഛായയുടെയും ഭരണമികവിന്റെയും കൊടുമുടിയിലേയ്ക്ക് കയറിക്കൊണ്ടിരിക്കെ ഭരണത്തുടര്‍ച്ചയുടെ പ്രതീക്ഷകള്‍ക്കു മങ്ങലേറ്റിരിക്കുന്നു. പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാറാവുമ്പോഴേയ്ക്ക് പതിവു തെറ്റിക്കാതെ സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനൊരുങ്ങുന്ന പ്രതീതി.


കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തും ഇങ്ങനെയൊക്കെ തന്നെയായിരുന്നു സംഭവഗതികള്‍. ഭരണം അവസാനിക്കാറായപ്പോഴേയ്ക്ക് ഭരണത്തുടര്‍ച്ചയെക്കുറിച്ച് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും പറഞ്ഞുതുടങ്ങിയിരുന്നു. അതിനുള്ള കാരണങ്ങള്‍ ഏറെയായിരുന്നു. കോണ്‍ഗ്രസില്‍ മുമ്പില്ലാതിരുന്ന ഐക്യം. കെ.പി.സി.സി അധ്യക്ഷനായിരുന്ന രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സൗഹൃദത്തോടെ പ്രവര്‍ത്തിച്ചത് കോണ്‍ഗ്രസിലെ മുന്‍കാല പതിവുകള്‍ക്കു വിപരീതമായിരുന്നു. എന്‍.എസ്.എസിന്റെ പിന്തുണയോടെ ആഭ്യന്തരമന്ത്രിയാകാന്‍ രമേശ് ചെന്നിത്തല നടത്തിയ നീക്കം മാത്രമേ ചെറിയ പ്രതിസന്ധിയുണ്ടാക്കിയുള്ളൂ. ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വശത്തു കെ.എം മാണിയും മറുവശത്ത് പി.കെ കുഞ്ഞാലിക്കുട്ടിയും മുന്നണിയുടെ അമരക്കാരായി നിന്നു. കാലാവധിക്കിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളിലൊക്കെയും വിജയിച്ച ഉമ്മന്‍ചാണ്ടി ഗവണ്‍മെന്റ് വലിയ പ്രതീക്ഷയിലേയ്ക്കു കടക്കുകയായിരുന്നു. ഏറ്റവുമൊടുവില്‍ അരുവിക്കര ഉപതെരഞ്ഞെടുപ്പില്‍ കെ.എസ് ശബരീനാഥ് നേടിയ വന്‍വിജയം ഉമ്മന്‍ചാണ്ടിയുടെ പ്രതീക്ഷകള്‍ക്ക് ആക്കം കൂട്ടി. പക്ഷേ കെ.പി.സി.സി അധ്യക്ഷനായി ഹൈക്കമാന്റ് നിയോഗിച്ച വി.എം സുധീരന്‍ ആ കണക്കുകൂട്ടലുകളൊക്കെയും തെറ്റിച്ചു. സോളാര്‍ വിവാദവും ബാര്‍കോഴ വിവാദവും സര്‍ക്കാരിനെതിരേ ആഞ്ഞടിച്ചു. എല്ലാം അവസാന മാസങ്ങളില്‍. ഒടുവില്‍ തെരഞ്ഞെടുപ്പ്. വന്‍ ഭൂരിപക്ഷത്തോടെ പിണറായി വിജയന്‍ മുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക്.


ഇപ്പോഴിതാ അതേ പിണറായി വിജയന്‍ സര്‍ക്കാര്‍ അവസാന മാസങ്ങളിലെ പതിവു പരീക്ഷണങ്ങള്‍ക്ക് മുന്‍പില്‍. ശിവശങ്കര്‍ എറണാകുളത്തും ബിനീഷ് കോടിയേരി ബംഗളൂരുവിലും കേന്ദ്ര ഏജന്‍സികളുടെ ചോദ്യങ്ങള്‍ക്കു മുന്നില്‍ ശ്വാസംമുട്ടി നില്‍ക്കുമ്പോള്‍ അതു നിര്‍ണയിക്കുന്നത് കേരള രാഷ്ട്രീയത്തിന്റെ ഗതിയെത്തന്നെ. ചരിത്രത്തിന്റെ തനിയാവര്‍ത്തനമോ?



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗോഡൗണിലെ ജോലിക്കാരന്റെ കഴുത്തില്‍ കത്തിവെച്ചു,ഭീഷണിപ്പെടുത്തി കവർച്ച; സഹോദരങ്ങളെ വീട് വളഞ്ഞ് പിടികൂടി പൊലിസ്

Kerala
  •  24 days ago
No Image

തൃശൂർ പൂരം കലക്കൽ; തിരുവമ്പാടി ദേവസ്വത്തിനും പൊലിസിനുമെതിരെ രൂക്ഷ വിമർശനമുയർത്തി കൊച്ചിൻ ദേവസ്വം ബോർഡിൻ്റെ റിപ്പോ‍‍ര്‍ട്ട്

Kerala
  •  24 days ago
No Image

കുവൈത്തില്‍ ഒരാഴ്ചക്കുള്ളില്‍ നടന്നത് 39,170 ട്രാഫിക് ലംഘനങ്ങള്‍; നിരവധി വാഹനങ്ങള്‍ പിടിച്ചെടുത്തു

Kuwait
  •  24 days ago
No Image

കഞ്ചാവും പണവുമായി മധ്യവയസ്‌കന്‍ പൊലിസ് പിടിയിൽ

Kerala
  •  24 days ago
No Image

കേരളത്തിൽ പന്ത് തട്ടാൻ മെസിയെത്തുമോ? അർജന്റീന ഫുട്ബോൾ ടീം കേരളത്തിലേക്ക്

latest
  •  24 days ago
No Image

ഖത്തര്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കുവൈത്ത് വിദേശകാര്യമന്ത്രി

Kuwait
  •  24 days ago
No Image

ഇന്ത്യയിലെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം;, മികച്ച മറൈന്‍ ജില്ല കൊല്ലം

Kerala
  •  24 days ago
No Image

ദിബ്ബ-ഫുജൈറ പര്‍വത പ്രദേശങ്ങളില്‍ ശൈത്യകാല കൂടാരങ്ങള്‍ ഒരുങ്ങുന്നു 

uae
  •  24 days ago
No Image

ചെറുപുഴയിൽ സീബ്രാലൈൻ മുറിച്ചു കടക്കുന്നതിനിടെ വിദ്യാർഥിനികളെ കാർ ഇടിച്ചു തെറിപ്പിച്ചു; വിദ്യാർഥികൾ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  24 days ago
No Image

സന്നിധാനത്ത് സംയുക്ത സ്‌ക്വാഡ് പരിശോധന; വിവിധ നിയമ ലംഘനങ്ങൾക്ക് 77,000 രൂപ പിഴ ഈടാക്കി

Kerala
  •  24 days ago