2018 ല്‍ വാര്‍ത്ത വിറ്റ് ഗൂഗിള്‍ നേടിയത് 33,000 കോടി രൂപ!
ഓണ്‍ലൈന്‍ വാര്‍ത്തകളുടെ കാലമാണിത്. ഗൂഗിളിലൂടെയും ഫെയ്സ്ബുക്കിലൂടെയുമാണ് അധികമാളുകളും ഓണ്‍ലൈന്‍ വാര്‍ത്തകളിലേക്ക് എത്തുന്നത്. വാര്‍ത്തകള്‍ നല്കുന്ന വെബ്സൈറ്റുകള്‍ക്ക് പരസ്യവരുമാനമുണ്ടാവുന്നുണ്ട്. എന്നാല്‍ അതിലേക്ക് വഴിയൊരുക്കുന്ന ഗൂഗിളിനോ?
2018 ല്‍ മാത്രം വാര്‍ത്താ വിതരണത്തിലൂടെ ഗൂഗിള്‍ നേടിയത് 470 കോടി ഡോളറാണ്. ഏകദേശം 33,000 കോടി രൂപ. യു.എസിലെ വാര്‍ത്താ വെബ്സൈറ്റുകള്‍ എല്ലാം കൂടി നേടിയതും ഏതാണ്ടിതേ തുകയാണ്.
ഗൂഗിളിന്റെ വരുമാനത്തില്‍ നല്ലൊരു പങ്കും വാര്‍ത്താ വിതരണത്തിലൂടെ ലഭിക്കുന്നുവെന്നാണ് കണക്കുകള്‍ പറയുന്നത്. 40 ശതമാനം ഗൂഗിള്‍ സെര്‍ച്ചുകളും വാര്‍ത്തകള്‍ക്കു വേണ്ടിയാണത്രെ.
ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകള്‍ വാര്‍ത്തകള്‍ക്കൊപ്പം നല്കുന്ന പരസ്യങ്ങളില്‍ നിന്നുള്ള വരുമാനത്തിന്റെ ഓഹരിയാണ് ഗൂഗിളിന് ഭീമമായ വരുമാനം നേടിക്കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."