സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് കൂടാന്‍ സാധ്യത
തിരുവനന്തപുരം: അന്തര്‍ സംസ്ഥാന വൈദ്യുത പ്രസരണ നിരക്ക് കൂട്ടിയ പവര്‍ഗ്രിഡ് കോര്‍പ്പറേഷന്റെ ഉത്തരവിനെതിനെതിരേ അപ്‌ലറ്റ് അതോറിറ്റിയെ സമീപിക്കാതെ കെ.എസ്.ഇ.ബി.
പകരം സമീപിച്ചത് ഹൈക്കോടതിയെ. ഇതുകൊണ്ട് ഗുണമുണ്ടാകില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്. പ്രസരണ നിരക്കു കൂട്ടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ചാര്‍ജ് വര്‍ധിപ്പിക്കാന്‍ കെ.എസ്.ഇ.ബി നിര്‍ബന്ധിതരാകും.
പവര്‍ഗ്രിഡ് കോര്‍പറേഷന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് നവംബര്‍ ഒന്നു മുതല്‍ അന്തര്‍ സംസ്ഥാന വൈദ്യുത പ്രസരണ നിരക്ക് കേന്ദ്ര റഗുലേറ്ററി കമ്മിഷന്‍ കൂട്ടിയത്. കേരളത്തിന്റെ വൈദ്യുതി ഉപയോഗത്തിന്റെ 80 ശതമാനവും അന്തര്‍ സംസ്ഥാന വൈദ്യുതിയിലാണ്.
പുതിയ രീതി അനുസരിച്ച് ഉപയോഗിക്കാത്ത ശേഷിയുടെ ചെലവ് സംസ്ഥാനങ്ങള്‍ എല്ലാവരും ചേര്‍ന്ന് വീതംവയ്ക്കണം.
ഉപയോഗിക്കുന്ന ശേഷിയുടെ ചെലവ് പതിവുപോലെ വഹിക്കുകയും വേണം. പ്രസരണ നിരക്കുകൂടിയതോടെ സംസ്ഥാനത്തിന് ഇതുവലിയ ബാധ്യതയാകും. ജനുവരിയില്‍ കേന്ദ്ര റഗുലേറ്ററി കമ്മിഷന്റെ വെബ്‌സൈറ്റില്‍ ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചതാണ്. അന്നും ഇന്നും ഇതിനെതിരേ അപ്‌ലറ്റിനെ സമീപിക്കാന്‍ കെ.എസ്.ഇ.ബി തയാറായില്ല.
പ്രതിവര്‍ഷം 1,000 കോടിയുടെ അധിക ബാധ്യതയാണ് കെ.എസ്.ഇ.ബി കണക്കാക്കുന്നത്. സ്വാഭാവികമായും ഇത് ഉപഭോക്താവിനു മേല്‍ പതിക്കും. അങ്ങനെയെങ്കില്‍ അടുത്ത മാസം മുതല്‍ യൂനിറ്റിന് 50 പൈസ കൂടും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."