സഹകരണ പ്രസ്ഥാനങ്ങള്‍ ക്ഷേമം ഉറപ്പാക്കാന്‍ മുന്നോട്ട് വരണം: മന്ത്രി രാമകൃഷ്ണന്‍
വടകര: സഹകരണ സംഘങ്ങള്‍ ലാഭം മാത്രമല്ല അംഗങ്ങളുടെ ക്ഷേമവും ഉറപ്പാക്കാന്‍ പദ്ധതികളാവിഷ്‌കരിക്കണമെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. അരൂര്‍ കല്ലുമ്പുറം മലമല്‍താഴ ആയഞ്ചേരി വനിത സഹകരണ സൊസൈറ്റി ഉദ്ഘാടനം ചെയ്തത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ സംഘങ്ങള്‍ എല്ലാ മേഖലയിലും കടന്നു വരുന്നതായി അദ്ദേഹം പറഞ്ഞു. വനിതകളുടെ പ്രയാസങ്ങള്‍ പരിഹരിക്കാന്‍ ഇത്തരം വനിതാ സംരഭങ്ങള്‍ക്ക് കഴിയും. വനിത സഹകരണ സൊസൈറ്റികളില്‍ ജീവനക്കാരെല്ലാം സ്ത്രീകളാകുന്നതാണ് നല്ലതെന്ന് മന്ത്രി പറഞ്ഞു.
സഹകരണ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ശ്രമത്തെ ജനത ഒറ്റക്കെട്ടായി എതിര്‍ത്ത് തോല്‍പ്പിക്കുകയായിരുന്നെന്ന് അധ്യക്ഷനായ പാറക്കല്‍ അബ്ദുല്ല എം.എല്‍എ പറഞ്ഞു. കൗണ്ടര്‍ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് എ.എം നഷീദയും,സ്‌ട്രോങ്ങ് റൂം പുറമേരി പഞ്ചായത്ത് പ്രസിഡന്റ് കെ. അച്ചുതനും,ആദ്യ നിക്ഷേപം പ്ലാനിങ്ങ് അസി രജിസ്റ്റ്രാര്‍ എ.കെ അഗസ്റ്റിനും,കംപ്യൂട്ടറൈസേഷന്‍ ആയഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എം ഷിജിത്തും ഉദ്ഘാടനം ചെയ്തു. ഷെയര്‍ സര്‍ട്ടിഫിക്കറ്റ് കെ.വി ഷാജി വിതരണം ചെയ്തു.
മനോജ് അരൂര്‍,പി.എം ഷിജിത്ത്,കെ.സജീവന്‍,മരക്കാട്ടേരി ദാമോദരന്‍,പി.കെ രവീന്ദ്രന്‍,കണ്ണോത്ത് ദാമോദരന്‍,കെ.പി ബാലന്‍,കോറോത്ത് ശ്രീധരന്‍,രാമദാസ് മണലേരി,കെ.കെ.നാരായണന്‍,കൂടത്താങ്കണ്ടി സുരേഷ്,ഡോ.വി.പി അനസ്,കളത്തില്‍ ബാബു,പി.എം ബാലന്‍ നായര്‍,വള്ളില്‍ ശ്രീജിത്ത്,സി.പി നിധീഷ്,കെ. ലിന്‍സി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."