കാര്‍ഷിക വിപ്ലവം തീര്‍ത്ത് പൊലിസുകാരന്
മേപ്പയ്യൂര്‍: തരിശായി കിടന്ന അന്‍പത് സെന്റ് ഭൂമിയില്‍ കാര്‍ഷിക വിപ്ലവം തീര്‍ത്ത് മുന്നേറുകയാണ് നെല്ലിയോട്ട് പൊയില്‍ ഫൈസലെന്ന പൊലിസുകാരന്. മുയിപ്പോത്ത് നിരപ്പത്തെ സ്റ്റേഡിയത്തിന് സമീപത്തെ തരിശ് ഭൂമിയാണ് തന്റെ നിശ്ചയദാര്‍ഢ്യം കൊണ്ട് കൃഷി സമൃദ്ധമാക്കിയത്. കാര്‍ഷിക തല്പരനായ ഫൈസല്‍ കൃഷിയോടുള്ള തന്റെ പ്രതിബദ്ധത കൊണ്ടാണ് സ്ഥലം വാങ്ങി കൃഷിയിറക്കാന്‍ തയാറായത്. മുന്‍പ് കരുവോട് ചിറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് രണ്ടേക്കറിലധികം സ്ഥലത്ത് നെല്‍കൃഷി ചെയ്തിരുന്നു.
ചെങ്കല്ല് നിറഞ്ഞ ഈ സ്ഥലം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കിളച്ചാണ് കൃഷിയോഗ്യമാക്കിയത്. ജ്യോതി വിത്ത് വിതച്ച പാടം ഇപ്പോള്‍ വിള സമൃദ്ധമാണ്. ആദ്യ ഉദ്യമമെന്ന നിലയില്‍ തുടങ്ങിയ പച്ചക്കറി കൃഷിയില്‍ മികച്ച വിളവ് ലഭിച്ചതോടെയാണ് മറ്റു കൃഷിയിനങ്ങളും ഈ പ്രദേശത്ത് കൃഷി ചെയ്യാന്‍ അദ്ദേഹത്തിന് പ്രോത്സാഹനമായത്. ഇപ്പോള്‍ സ്ഥലത്തിന്റെ ഒരുഭാഗം കരനെല്ല് വിളഞ്ഞു നില്‍ക്കുന്നുണ്ട്. മരച്ചീനി, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍, കൂര്‍ക്കല്‍, ചെറുകിഴങ്ങു, വാഴ, കൈതച്ചക്ക തുടങ്ങിയവയും വിവിധയിനം മാവുകള്‍, പ്ലാവ്, കടച്ചക്ക, നാരങ്ങ, പേര, സപ്പോട്ട, വ്യത്യസ്ത ഇനം കുള്ളന്‍ തൈകള്‍, കുരുമുളക് എന്നിവയും ഇദ്ദേഹം കൃഷി ചെയ്തിട്ടുണ്ട്. ഭാര്യ ആയിഷ ഇരിങ്ങല്‍ എം.എല്‍.പി സ്കൂള്‍ അധ്യാപികയാണ്. മക്കളായ ജന്ന, അലീഫ് എന്നിവരും കൃഷിയില്‍ ഇദ്ദേഹത്തിന്റെ കൂടെയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."