പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് പദ്ധതി പ്രവര്‍ത്തനം സജീവം
നീലേശ്വരം: ഇ.എം.എസിന്റെ സ്വപ്ന പദ്ധതിയായ പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ടെന്‍ഡര്‍ നടപടികള്‍ പുരോഗമിക്കുന്നു. ഏഴോളം ടെന്‍ഡറുകളാണ് ഇതിനായി ലഭിച്ചിട്ടുള്ളത്. ഈ കോണ്‍ട്രാക്ടര്‍മാരുടെ പ്രീ ക്വാളിഫിക്കേഷന്‍ പരിശോധനയാണ് ഇപ്പോള്‍ നടന്നു വരുന്നത്.
ഇത്ര വലിയ പദ്ധതിക്ക് ടെന്‍ഡര്‍ നല്‍കാനുള്ള യോഗ്യത ഇവര്‍ക്കുണ്ടോ എന്ന പരിശോധനയാണ് ഇതിലൂടെ നടക്കുന്നത്. ടെന്‍ഡറിനോടൊപ്പം ഇവര്‍ സമര്‍പ്പിച്ച മുന്‍ പരിചയ രേഖകള്‍ അവ നല്‍കിയ ഏജന്‍സിയുമായി ബന്ധപ്പെട്ട് ഉറപ്പു വരുത്തും. ഇതു പൂര്‍ത്തിയായ ശേഷം റിപ്പോര്‍ട്ട് ജലസേചന വകുപ്പിന്റെ തിരുവനന്തപുരത്തെ ഓഫിസിലേക്ക് അയക്കും.
അവിടെ നിന്ന് അനുമതി ലഭിക്കുന്നതോടെയായിരിക്കും കോഴിക്കോടെ ഓഫിസില്‍ നിന്ന് സീല്‍ ചെയ്ത ടെന്‍ഡറുകള്‍ പൊളിക്കുക. പ്രാഥമിക പരിശോധനയില്‍ വിജയിച്ചവരുടെ ടെന്‍ഡറുകള്‍ മാത്രമേ ഇതില്‍ പരിഗണിക്കുകയുള്ളൂ. ഇവ പൂര്‍ത്തിയാകാന്‍ ഇനിയും ഒരു മാസമെങ്കിലും വേണ്ടിവരും. തുടര്‍ന്ന് ജൂണ്‍ അവസാന വാരമായിരിക്കും തറക്കല്ലിടല്‍ നടക്കുക.
1957 മുതല്‍ സര്‍ക്കാരുകളുടെ സജീവ പരിഗണനയിലുണ്ടായിരുന്ന പാലായി റഗുലേറ്റര്‍ കം ബ്രിഡ്ജിന് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഭരണാനുമതി ലഭിച്ചിരുന്നു. 65 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നബാര്‍ഡിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളുടെ 4500 ഹെക്ടര്‍ സ്ഥലത്ത് ജലസേചന സൗകര്യവും ഇതുവഴി ലഭ്യമാകും. ഇതു സ്രോതസായി ഉപയോഗിച്ചു സ്ഥാപിക്കുന്ന രണ്ടു ബൃഹത് കുടിവെള്ള പദ്ധതികളുടെ പ്രാഥമിക എന്‍ജിനിയറിങ് റിപ്പോര്‍ട്ടും തയാറായിരുന്നു.
തൃക്കരിപ്പൂര്‍ മുന്‍ എം.എല്‍.എ കെ കുഞ്ഞിരാമന്റെയും നിലവിലെ എം.എല്‍.എ എം രാജഗോപാലന്റേയും സജീവമായ ഇടപെടലുകളാണു പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കു വേഗത കൂട്ടിയത്.
പാലായി താങ്കൈ കടവില്‍ നിന്നു കയ്യൂര്‍ കൂക്കോട്ടു കടവിലേക്കു മുന്‍പ് ഈ കടവിലുണ്ടായിരുന്ന കടത്തുതോണി ഇല്ലാതായതോടെ മറുകരയിലെത്താന്‍ ജനം ഏറെ ബുദ്ധിമുട്ടുകയാണ്.
പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ 227 മീറ്റര്‍ നീളമുള്ള പാലം നീലേശ്വരം നഗരസഭയേയും കയ്യൂര്‍ ചീമേനി പഞ്ചായത്തിനേയും ബന്ധിപ്പിക്കുകയും ജനങ്ങളുടെ യാത്രാദുരിതം കുറക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."