HOME
DETAILS
MAL
മേല്‍പാലം ഇ. ശ്രീധരന്റെ നേതൃത്വത്തില്‍ പരിശോധിക്കും
backup
June 13 2019 | 17:06 PM
തിരുവനന്തപുരം: പാലാരിവട്ടം മേല്‍പാലം ഇ. ശ്രീധരന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധിക്കും. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍, പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ എന്നിവരുമായി ഇ. ശ്രീധരന്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. ഈ മാസം 17നാണ് പരിശോധന നടത്തുക. പാലം കോണ്‍ക്രീറ്റ് സ്‌പെഷലിസ്റ്റിനെകൊണ്ട് പരിശോധിപ്പിക്കണമെന്ന് ഇ. ശ്രീധരന്‍ ആവശ്യപ്പെട്ടു. വിദഗ്ധ സംഘത്തിന്റെ പരിശോധനാ റിപ്പോര്‍ട്ടിന് ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."