HOME
DETAILS

തദ്ദേശ സ്ഥാപനങ്ങളില്‍ ചെലവ് ചുരുക്കുന്നു

  
backup
November 04 2020 | 09:11 AM

%e0%b4%a4%e0%b4%a6%e0%b5%8d%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa%e0%b4%a8%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b5%86


കൊണ്ടോട്ടി: സാമ്പത്തിക ഞെരുക്കത്തിനിടെ തദ്ദേശ സ്വയംഭരണ വകുപ്പിനു കീഴിലെ മുഴുവന്‍ സ്ഥാപനങ്ങളിലെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഡയറികളുടെ അച്ചടിക്ക് ഇത്തവണ നിയന്ത്രണങ്ങളോടെ അനുമതി. എണ്ണം നോക്കി, പരസ്യങ്ങള്‍ പിടിച്ച് അനാവശ്യ ചെലവുകളില്ലാതെ ഡയറികള്‍ അച്ചടിക്കാനാണ് അനുമതി നല്‍കിയിരുന്നത്. തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ സാരഥികളെത്തും മുന്‍പു തന്നെ തദ്ദേശം 2021 ഡയറികള്‍ അച്ചടി പൂര്‍ത്തിയാക്കും.കോര്‍പറേഷന്‍, നഗരസഭ എന്നിവിടങ്ങളിലെ കൗണ്‍സിലര്‍മാര്‍, സെക്രട്ടറി, അഡിഷണല്‍ സെക്രട്ടറി, ഡെപ്യൂട്ടി സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, നഗരസഭ എന്‍ജിനീയര്‍ എന്നിവര്‍ക്കും വകുപ്പു തലവന്മാരുടെ എണ്ണത്തിനനുസരിച്ച് ഡയറികള്‍ അച്ചടിക്കണം.
ഇതിനു നഗരകാര്യ വകുപ്പ് ഡയരക്ടറുടെ ശുപാര്‍ശയും വേണം. ഒരു ഡയറിക്ക് 300 രൂപ നല്‍കാനാണ് അനുമതി നല്‍കിയിരിക്കുന്നത്. പഞ്ചായത്തുകളില്‍ മെംബര്‍മാര്‍, സെക്രട്ടറി, അസി. സെക്രട്ടറി, ജൂനിയര്‍ സൂപ്രണ്ട്, ഹെഡ് ക്ലര്‍ക്ക്, അക്കൗണ്ടന്റ്‌സ് എന്നിവര്‍ക്കുള്ള ഡയറികള്‍ക്കും തനതു ഫണ്ടില്‍നിന്ന് 300 രൂപ ചെലവഴിക്കാന്‍ അനുമതിയുണ്ട്. പൊതുജനങ്ങള്‍ക്ക് ആവശ്യമെങ്കില്‍ 300 രൂപയില്‍ ഡയറികള്‍ നല്‍കാം.
കുടുംബശ്രീയുടെ സി.ഡി.എസുമാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും നല്‍കുന്നതിനായി കുടുംബശ്രീ എക്‌സ്‌ക്യുട്ടീവ് ഡയരക്ടര്‍ ആവശ്യപ്പെടുന്ന എണ്ണം അച്ചടിക്കാനാണ് അനുമതിയുള്ളത്. പഞ്ചായത്തുകള്‍ക്കും ഇതര വകുപ്പുകള്‍ക്കും വിതരണം ചെയ്യുന്നതിനു പരസ്യം പതിച്ച 25,000 ഡയറിയും പരസ്യമില്ലാത്ത 5,000 ഗൈഡുമാണ് അച്ചടിക്കാന്‍ അനുമതിയുള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെടിയു താത്കാലിക വിസി നിയമനം സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈക്കോടതി

Kerala
  •  14 days ago
No Image

കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനിലെ തെരുവുനായ ആക്രമണം; പേവിഷബാധയെന്ന് സംശയം

Kerala
  •  14 days ago
No Image

കൈക്കൂലി കേസിൽ മുൻ സെയിൽസ് ടാക്സ് ഓഫീസർക്ക് 7 വർഷം തടവും 1 ലക്ഷം രൂപ പിഴയും

Kerala
  •  14 days ago
No Image

ഷാഹ-ജബൽ ജെയ്‌സ് റോഡിന് സമീപം നിർമാണ പ്രവർത്തനങ്ങൾ; വാഹനം ഓടിക്കുന്നവർ ജാ​ഗ്രത പാലിക്കുക

uae
  •  14 days ago
No Image

ബാലഭാസ്‌കറിൻ്റെ ഡ്രൈവർ സ്വർണ കവർച്ച കേസിൽ പിടിയിൽ

Kerala
  •  14 days ago
No Image

സഊദിയിൽ ഭിക്ഷാടന നിരോധന നിയമപ്രകാരം രണ്ട് ഇന്ത്യക്കാർ അറസ്‌റ്റിൽ

Saudi-arabia
  •  14 days ago
No Image

1200ലധികം വിദേശ നിക്ഷേപകർക്ക് പ്രീമിയം റെസിഡൻസ് അനുവദിച്ച് സഊദി അറേബ്യ; കണക്കുകൾ പുറത്തുവിട്ട് നിക്ഷേപ മന്ത്രാലയം 

Saudi-arabia
  •  14 days ago
No Image

അത്യുഗ്രന്‍ ഓഫറുമായി ഒയര്‍ ഇന്ത്യ; 15% ഡിസ്‌കൗണ്ടില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറക്കാം

latest
  •  14 days ago
No Image

'സ്‌റ്റോപ് സ്റ്റോപ്...ഒരു ഫോട്ടോ കൂടിയെടുക്കട്ടെ'എം.പിയായി പ്രിയങ്കയുടെ ആദ്യ പാര്‍ലമെന്റ് പ്രവേശനം ഒപ്പിയെടുക്കുന്ന രാഹുല്‍, വൈറലായി വീഡിയോ

National
  •  14 days ago
No Image

യുഎഇ ദേശീയദിന സമ്മാനം; ഉപഭോക്താക്കള്‍ക്ക് 53 ജിബി സൗജന്യ ഡാറ്റാ പ്രഖ്യാപിച്ച് ഡു

uae
  •  14 days ago